കുവൈത്തിൽ ഫോർ വീൽ വാഹനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുവൈത്ത് പൗരൻ മരണപ്പെടുകയും ഒരു അറബ് പൗരന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.കൂട്ടിയിടിയുടെ ആഘാതത്തിൽ ഫോർ വീൽ ഡ്രൈവ് നിയന്ത്രണം വിട്ട് മറിഞ്ഞ് കിംഗ് ഫഹദ് റോഡിലെ റോഡരികിലെ മരത്തിന് മുകളിൽ നിൽക്കുകയായിരുന്നെന്ന് പബ്ലിക് ഫയർ സർവീസസ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. മിന അബ്ദുല്ല അഗ്നിശമന കേന്ദ്രത്തിലെ അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തുകയും രക്ഷാ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്‌തുകുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E