Posted By editor1 Posted On

ഇന്ത്യയിലെ നിക്ഷേപം വർദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്‌

ഇന്ത്യയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇ​ന്ത്യ​ൻ കാ​ർ നി​ർ​മാ​ണ ക​മ്പ​നി​യാ​യ മാ​രു​തി സു​സു​ക്കി​യി​ൽ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റ്മെൻറ്​ അ​തോ​റി​റ്റി. മാ​രു​തി​യു​ടെ 1.02 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് കെ.​ഐ.​എ വാ​ങ്ങു​ന്ന​ത്. നിലവിൽ കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റ്‌​മെൻറ്​ അ​തോ​റി​റ്റി​ക്ക് കാ​ർ​ട്രേ​ഡ് ടെ​ക്, സ​ൺ​ടെ​ക്​ റി​യ​ൽ​റ്റി, പി.​വി.​ആ​ർ ലി​മി​റ്റ​ഡ്, പി.​എ​ൻ.​സി ഇ​ൻ​ഫ്രാ​ടെ​ക് തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളി​ൽ പ​ങ്കാ​ളി​ത്ത​മു​ണ്ട്. കു​വൈ​ത്ത്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ അ​തോ​റി​റ്റി​ക്ക്​ നി​ല​വി​ൽ ലോ​ക​ത്തി​​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 590 ശ​ത​കോ​ടി ഡോ​ള​റി​​​ന്‍റെ നി​ക്ഷേ​പ​മു​ണ്ട്. മെ​ഡി​ക്ക​ൽ, ഓ​ട്ടോ​മൊ​ബൈ​ൽ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഇ​ന്ത്യ​യി​ലെ നി​ക്ഷേ​പ​സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​രി​പാ​ടി​ക​ൾ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​രു​ന്നു. ലോ​ക​ത്തി​ലെ അ​ഞ്ചാ​മ​ത്​ വ​ലി​യ സ്വ​ത​ന്ത്ര നി​ക്ഷേ​പ നി​ധി​ക​ളി​ലൊ​ന്നാ​യ കു​വൈ​ത്ത്​ ഇ​ൻ​വെ​സ്​​റ്റ്​​​മെൻറ്​ അ​തോ​റി​റ്റി ഇ​ന്ത്യ​യി​ൽ 500 കോ​ടി ഡോ​ള​റി​​ന്‍റെ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്ന​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.വി​മാ​ന​ത്താ​വ​ള, ഹൈ​വേ, മ​റ്റു അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ കു​വൈ​ത്ത്​ നി​ക്ഷേ​പം ന​ട​ത്തും. ഇ​ന്ത്യ​യും കു​വൈ​ത്തു​മ​ല്ലാ​ത്ത മൂ​ന്നാ​മ​തൊ​രു രാ​ജ്യ​ത്തി​ൽ സം​യു​ക്​​ത നി​ക്ഷേ​പ പ​ദ്ധ​തി​ക്ക്​ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ ഇ​ന്ത്യ​ക്ക്​ മു​ന്നി​ൽ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ നിക്ഷേപത്തിന് അനുയോജ്യമായ സ്ഥലമാണെന്നാണ് കുവൈറ്റിന്റെ വിലയിരുത്തൽ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E

Comments (0)

Leave a Reply

Your email address will not be published. Required fields are marked *