Posted By Editor Editor Posted On

രാജ്യത്തേക്ക് വരുന്നവർക്കുള്ള യാത്ര മാർഗരേഖ പുതുക്കി കുവൈത്ത്.

കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തുന്നവർക്ക്‌ ആശ്വാസമായി പുതിയ മാർഗരേഖ. മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി ഏർപ്പെടുത്തിയിരുന്ന 3 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും 2 ഡോസ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിവരെ ഒഴിവാക്കുവാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചു. ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും കൊറോണ ഉന്നത അവലോകന സമിതി അധ്യക്ഷനുമായ ഷൈഖ്‌ ഹമദ്‌ ജാബിർ അൽ അലിയാണു ഇക്കാര്യം അറിയിച്ചത്‌. നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർ ആണെങ്കിൽ കൂടിയും ഒരാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമായിരുന്നു. അങ്ങനെ എത്തുന്ന വിദേശ യാത്രക്കാർ 3 ദിവസത്തെ ക്വാറന്റൈനെ പൂർത്തിയാക്കിയ ശേഷം പി. സി. ആർ. പരിശോധനയ്ക്ക് വിധേയമാക്കണമെന്നും തുടർന്ന് ഫലം നെഗേറ്റീവ്‌ ആണെങ്കിൽ ഇവർക്ക്‌ ക്വാറന്റൈൻ അവസാനിപ്പിക്കാമെന്നുമായിരുന്നു മുൻകാല തീരുമാനം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KnbUM02CJotExo2EeDe6ip

എന്നാൽ ഇനി മുതൽ വിദേശത്ത്‌ നിന്നും കുവൈത്തിൽ എത്തുന്നവർക്ക്‌ 72 മണിക്കൂർ നേരം കാത്ത്‌ നിൽക്കാതെ എത്തിയ ഉടൻ തന്നെ പി. സി. ആർ. പരിശോധനക്ക് വിധേയരായി,ഫലം നെഗേറ്റീവ്‌ ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കുവാൻ സാധിക്കുന്നതാണ്. കഴിഞ്ഞ ദിവസം കോവിഡ് -19 നേരിടാനുള്ള ഉപദേശക സമിതി ഇത് സംബന്ധിച്ച് മന്ത്രി സഭക്ക്‌ ശുപാർശ്ശ സമർപ്പിച്ചതിന് പിന്നാലെയാണ് ഈ ഉത്തരവ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KnbUM02CJotExo2EeDe6ip

Comments (0)

Leave a Reply

Your email address will not be published. Required fields are marked *