Posted By editor1 Posted On

കുവൈറ്റിൽ ആവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു

കുവൈറ്റിൽ ആവശ്യ സാധനങ്ങൾക്കും ഫാർമസികളിലെ മരുന്നുകൾ, സഹകരണ സംഘങ്ങളിലെ ഭക്ഷ്യവസ്തുക്കൾ എന്നിവയുടെയും വില കുതിച്ചുയരുന്നതായി റിപ്പോർട്ട്‌. വിലക്കയറ്റത്തിന്റെ ഒരു പുതിയ തരംഗമാണ് ഇപ്പോൾ ഉപഭോക്താക്കളെ ആശ്ചര്യപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള വിലകയറ്റം മനഃപൂർവം ആണെന്നാണ് ഉപഭോക്താക്കളുടെ വാദം. വിലക്കയറ്റത്തിന്റെ കാര്യത്തിൽ ഇപ്പോൾ സംഭവിക്കുന്നത് വിചിത്രമാണ്, ഭക്ഷണത്തിന്റെയും മരുന്നുകളുടെയും മറ്റ് ആവശ്യ വസ്തുക്കളുടെയും ലഭ്യത നിലനിൽക്കുന്നതിനിടെയാണ് ഈ വിലകയറ്റം. രാജ്യത്ത് ഒമിക്രോൺ പടർന്ന് പിടിക്കുന്ന സാഹചര്യമാണുള്ളതെങ്കിലും മറ്റ് വൈറസുകളെ അപേക്ഷിച്ച് ഒമിക്രോണിനെ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ആഗോള ആരോഗ്യ സ്ഥിതി കണക്കിലെടുക്കുമ്പോൾ,ഒമിക്രോൺ ബാധിച്ചുള്ള മരണനിരക്ക് ഏറ്റവും കുറഞ്ഞ ശതമാനമാണ്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *