നെഗറ്റീവായാലും ക്വാറന്റീൻ; പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു

വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു കേരളത്തിൽ വീണ്ടും ക്വാറന്റീൻ ഏർപ്പെടുത്തിയതിനെതിരെ പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു . കോവിഡ് പരത്തുന്നതു പ്രവാസികളാണെന്നു വരുത്തിത്തീർക്കാൻ നേരത്തേ ശ്രമിച്ച സംസ്ഥാന സർക്കാർ ഇപ്പോഴും അതിനാണു ശ്രമിക്കുന്നതെന്നു ഗൾഫ് മലയാളികൾ ആരോപിച്ചു.നാട്ടിൽ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ചു നടത്തുന്ന രാഷ്ട്രീയ പരിപാടികൾക്കില്ലാത്ത നിയന്ത്രണമാണു പ്രവാസികൾക്കെതിരെ ചുമത്തുന്നതെന്നാണു മലയാളി സംഘടനകളുടെ ആരോപണം. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കില്ലാത്ത വിലക്ക് പ്രവാസികൾക്കു മാത്രമാക്കുന്നതിലെ അശാസ്ത്രീയതയും അവർ ചൂണ്ടിക്കാട്ടി.കോവിഡ് കാരണം 2 വർഷത്തോളമായി നാട്ടിലെത്താൻ കഴിയാതിരുന്ന പലരും ഏറെ കഷ്ടപ്പെട്ട് അവധി സ്വന്തമാക്കി എത്തുമ്പോൾ 7 ദിവസം ക്വാറന്റീനിൽ കഴിയണമെന്നത് അനീതിയാണെന്നാണു ഗൾഫ് മലയാളികളുടെ നിലപാട്. വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർക്കു മാത്രം പോരേ ക്വാറന്റീൻ എന്നും അവർ ചോദിക്കുന്നു.പുറപ്പെടുന്ന രാജ്യങ്ങളിൽനിന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർ നാട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നതും 8–ാം ദിവസം പണം മുടക്കി ടെസ്റ്റ് ചെയ്യണമെന്നതും അന്യായമാണെന്നു പ്രവാസികൾ ആരോപിക്കുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

തീരുമാനം പുനഃപരിശോധിക്കണം :കുവൈറ്റ് കെ എം സി സി:വി​ദേ​ശ​ത്തു നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഏ​ഴ് ദി​വ​സ​ത്തെ സ​മ്പ​ർ​ക്ക​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. ര​ണ്ട് ഡോ​സ് വാ​ക്സി​നു പു​റ​മെ, ബൂ​സ്റ്റ​ർ ഡോ​സു​മെ​ടു​ത്ത​വ​ർ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത പി.​സി.​ആ​ർ ടെ​സ്റ്റും ക​ഴി​ഞ്ഞാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പു​റ​ത്തു​വ​രു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.മ​റി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഒ​രു​മി​ച്ചു കൂ​ടു​ന്ന പ​രി​പാ​ടി​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ത​ന്നെ ന​ട​ത്തു​ക​യും ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക്​ മ​ന്ത്രി​മാ​ർ ത​ന്നെ നേ​തൃ​ത്വം ന​ൽ​കു​ന്ന നാ​ട്ടി​ൽ വാ​ക്​​സി​നേ​ഷ​നും മു​ഴു​വ​ൻ പ​രി​ശോ​ധ​ന​ക​ളും ക​ഴി​ഞ്ഞ് വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് മാ​ത്രം സ​മ്പ​ർ​ക്ക​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം വി​വേ​ച​ന​പ​ര​മാ​ണെ​ന്നും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy