Posted By Editor Editor Posted On

വാഹനാപകടം: കുവൈത്തിൽ കഴിഞ്ഞ വർഷം 323 പേർ മരിച്ചു

രാജ്യത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം 323 പേ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചതായി സ്ഥിതി വിവരക്കണക്കുകൾ .മുൻ വർഷങ്ങളുമായി താരതമ്യം ചെയുമ്പോൾ മരണ നിരക്ക് കുറഞ്ഞു വരുന്നതായാണ് കണക്കുകൾ വ്യക്തമാകുന്നത് 2020ൽ 352 ​പേ​രാ​ണ്​ മ​രി​ച്ച​ത്.2019ൽ 365 2018​ൽ 401 പേ​രും 2017ൽ 424 ​പേ​രും 2016ൽ 429 ​പേരും മരണപ്പെട്ടു .ഡ്രൈ​വി​ങ്ങി​നി​ടെ​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും മ​റ്റു ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ങ്ങ​ളു​മാ​ണ്​ അപകടങ്ങളിലെ പ്രധാന വില്ലനെന്ന് ​ റിപ്പോർട്ടിൽ പറയുന്നു . ഗ​താ​ഗ​ത വ​കു​പ്പ്​ നി​യ​മ​​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ ശി​ക്ഷ ക​ടു​പ്പി​ച്ച​തും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ന​ട​ത്തി​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അപകട നിരക്ക് കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ .കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള ശിക്ഷകൾ കർശനമാക്കുകയും കു​റ​ഞ്ഞ ശി​ക്ഷ 50 ദീ​നാ​ർ പി​ഴ​യി​ൽ​നി​ന്ന് 100 ദീ​നാ​റാ​യി ഉയർത്തുകയും ചെയ്‌തിട്ടുണ്ട്‌ കൂടാതെ വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​വും നി​യ​മം​ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ര​ണ്ടു​മാ​സ​ത്തേ​ക്കും ഡ്രൈ​വ​റെ 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തും ആ​ളു​ക​ളെ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ പ്രേ​രി​പ്പി​ക്കുന്നതായും അധികൃതർ വിലയിരുത്തി ​കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *