Posted By Editor Editor Posted On

താമസസ്ഥലത്ത് കഞ്ചാവ് വളർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ

സാൽവയിലെ അപ്പാർട്ട്‌മെന്റിൽ കഞ്ചാവ് വളർത്തിയതിന് പാകിസ്ഥാൻകാരൻ അറസ്റ്റിലായി, ഇയാളുടെ കൈവശം 7 ചെടികൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു . തൊഴിൽ രഹിതനായ പാകിസ്ഥാൻ പ്രവാസി മയക്കുമരുന്ന് വിൽക്കുക എന്ന ഉദ്ദേശത്തോടെ മയക്കുമരുന്ന് ചെടികൾ നട്ടുവളർത്തുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ . അന്വേഷണം ഊർജിതമാക്കുകയും ഇയാളുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ താമസ സ്ഥലം റൈഡ് ചെയ്യുകയായിരുന്നു .പാകിസ്ഥാനിൽ നിന്നാണ് കഞ്ചാവ് തൈയുടെ വിത്തുകൾ കൊണ്ടുവന്നതെന്ന് പ്രതി വെളിപ്പെടുത്തി . ഹാഷിഷിന്റെ ഒരു ചെറിയ കഷണം, കത്തി, ഡിജിറ്റൽ സ്കെയിൽ എന്നിവ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. പ്രതിയെ കൂടുതൽ നിയമ നടപടികൾക്കായി ഉന്നത വൃത്തങ്ങൾക്ക് കൈമാറി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *