കുവൈത്ത് സിറ്റി: രാജ്യത്തെ റെസിഡന്‍സ് നിയമങ്ങള്‍ ലംഘിച്ച 21 പേരെ പിടികൂടി. മിനിസ്ട്രി ഓഫ് ഇന്റീരിയഴ്സ് റെസിഡന്‍സി ഡിപാര്‍ട്ട്മെന്‍റ് നടത്തിയ സ്പെഷ്യല്‍ പരിശോധനയിലാണ് ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് നിയമം ലഘിച്ച 21 പേരെ കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു. മറ്റ് സ്പോണ്‍സര്‍മാര്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരെ ജോലിക്ക് നിയോഗിക്കരുതെന്നും ഇത്തരത്തില്‍ അനധികൃതമായി എന്തെങ്കിലും കണ്ടാല്‍ 112 നമ്പറില്‍ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe