കുവൈത്ത് സിറ്റി: അനധികൃതമായി മരുന്ന് കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ പ്രവാസി കുവൈത്തില്‍ അറസ്റ്റില്‍. ബാഗില്‍ 120 ട്രമഡോള്‍ ഗുളികകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കുവൈത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗം ഇയാളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കിയത്. വളരെ വീര്യം കൂടിയ വേദന സംഹാരിയായ ട്രമഡോള്‍ കൂടുതല്‍ അളവില്‍ കണ്ടതാണ് സംശയമുണ്ടാക്കിയത്. തുടര്‍ന്ന് ബാഗ് പരിശോധിച്ചതോടെ പല ഭാഗങ്ങളിലായി നാര്‍ക്കോട്ടിക് ഗുളികകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതെ സമയം 200 ഗ്രാം കാനബിസ് (ഹാഷിഷ്) കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശിയും കുവൈത്ത് കസ്റ്റംസ് വിഭാഗത്തിന്‍റെ പിടിയിലായി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe