കുവൈത്ത് സിറ്റി :
കുവൈത്തിൽ ഇന്ന് തിങ്കളാഴ്ച അസാധാരണ മന്ത്രിസഭാ യോഗം ചേരും .ഒമിക്രോൺ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈകൊള്ളുന്നതിനു വേണ്ടിയാണ് യോഗമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു .രാജ്യത്തെ ആരോഗ്യ രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി കൊറോണ അടിയന്തര സാഹചര്യങ്ങൾക്കായുള്ള മന്ത്രിതല സമിതി ഇന്നലെ ബയാൻ പാലസിൽ യോഗം ചേർന്നിരുന്നു .ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹമദ് അൽ അലിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത് ഇതിന്റെ ഭാഗമായി ആരോഗ്യ പ്രതിരോധ മാർഗ്ഗങ്ങൾ ശക്തമാക്കുവാൻ മന്ത്രിസഭക്ക് ചില നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു.വിദേശ രാജ്യങ്ങളിൽ നിന്ന് രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവർക്കും വിമാന താവളത്തിൽ വെച്ച് തന്നെ ആദ്യ പി. സി. ആർ. പരിശോധന നടത്തുക, ഇവർക്ക് ഒരാഴ്ചത്തെ ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുക, ക്വാറന്റൈൻ അവസാനിക്കുന്നതിനു മുമ്പ് വീണ്ടും പി. സി. ആർ. പരിശോധനക്ക് വിധേയമാക്കുക മുതലായവയാണു കൊറോണ എമർജ്ജൻസി കമ്മിറ്റി മന്ത്രി സഭക്ക് സമർപ്പിച്ച പ്രധാന നിർദ്ദേശങ്ങളിൽ ചിലത്. ഇതിനു പുറമേ അടച്ചിട്ട സ്ഥലങ്ങളിൽ ആരോഗ്യ പ്രതിരോധ നടപടികൾ ശക്തമാക്കാനും നിർദേശമുണ്ട് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe