ഫോണ്‍ സ്റ്റോറേജ് തിങ്ങി നിറഞ്ഞോ? വഴിയുണ്ട്

അശ്രദ്ധമായ സോഷ്യല്‍ മീഡിയ ഉപയോഗം മൂലമാണ് മിക്കവരുടെയും ഫോണ്‍ സ്റ്റോറേജ് സ്പേസ് നിറഞ്ഞു കവിയുന്നത്. അതത് സമയത്ത് ആവശ്യമില്ലാത്ത ഫോട്ടോകള്‍, വിഡിയോ എന്നിവ ഫോണില്‍ നിന്ന് നീക്കം ചെയ്യാതിരിക്കുമ്പോള്‍ സ്റ്റോറേജ് സ്പേസ് നിറയുകയും ഫോണ്‍ കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യും. ഫോണ്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഫോണില്‍ സ്റ്റോറേജ് സ്പേസ് ഒഴിച്ചിടുക പ്രധാനവുമാണ്. അതിനാല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണില്‍ സ്റ്റോറേജ് സ്പേസ് ഫ്രീയാക്കിയിടാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

  • കാഷെ ഡാറ്റ ക്ലിയര്‍ ചെയ്യുക

    പലപ്പോഴും ഫോണുകള്‍ ഹാങ്ങാവുന്നതിന് പ്രധാന കാരണം ആപ്പുകളില്‍ കാഷെ ഫയലുകള്‍ അടിഞ്ഞ് കൂടുന്നതാണ്. ഫോണിലെ സെറ്റിങ്സ് വഴി സാധാരണയായി ഒരു ആപ്പിന്റെ കാഷെയും ഡാറ്റയും ക്ലിയര്‍ ചെയ്യാന്‍ കഴിയും. ഇത് ടെംപററി ഡാറ്റ ഇല്ലാതാക്കുന്നു. സ്മാര്‍ട്ട്ഫോണുകളുടെ കമ്പനി, മോഡല്‍, ഒഎസ് എന്നിവയെയൊക്കെ ആശ്രയിച്ച് സെറ്റിങ്സില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവും. ഒപ്പം ഫോണിലെ വെബ് ബ്രൌസറുകളിലെ കാഷെ ഫയലുകള്‍ ക്ലിയര്‍ ചെയ്യുന്നതും സ്റ്റോറേജ് സ്പേസ് ഫ്രീ ആക്കാന്‍ സഹായിക്കും.
  • വാട്സ്ആപ്പ് ഫോട്ടോകളും വീഡിയോകളും ഗാലറിയിലേക്ക് തനിയെ സേവാകുന്ന സെറ്റിങ്സ് ഓഫാണെന്ന് ഉറപ്പാക്കുക

    ഡിഫോള്‍ട്ട് ആപ്പുകളുടെ സ്റ്റോറേജ് സെറ്റിങ്സ് പരിശോധിക്കുക. ഈ ആപ്പുകള്‍ ഡിഫോള്‍ട്ടായതിനാല്‍ അവയ്ക്ക് നിങ്ങളുടെ ഡിവൈസിലെ സ്റ്റോറേജിലേക്ക് എല്ലാ അനുമതികളും ഉണ്ടായിരിക്കും. ഒന്നുകില്‍ നിങ്ങള്‍ ഈ ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ അല്ലെങ്കില്‍ ശരിയായ സ്റ്റോറേജ് ക്രമീകരണം സജ്ജമാക്കുകയോ ചെയ്യുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
  • ക്ലൗഡ് സ്റ്റോറേജ് സേവനങ്ങള്‍ ഉപയോഗിക്കുക

ഫോണില്‍ ഏറ്റവും കൂടുതല്‍ സ്പേസ് ഉപയോഗിക്കുന്ന ഫോട്ടോ, വീഡിയോ എന്നിവ ഗൂഗിള്‍ ഫോട്ടോസ് പോലുള്ള ക്ലൗഡ് സ്റ്റോറേജ് സേവനങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക. എല്ലാ ഗൂഗിള്‍ അക്കൗണ്ടുകളിലും 15 ജിബി സൗജന്യ സ്റ്റോറേജ് ലഭ്യമാണ്. ഒരിക്കല്‍ സൂക്ഷിച്ച ഫോട്ടോകളും വീഡിയോകളും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യുക. പിന്നീട് വെഫൈയുടെയോ മൊബൈല്‍ ഡാറ്റയുടെയോ സഹായത്തോടെ ബാക്കപ്പ് ചെയ്ത ഫയലുകള്‍ കാണാനും കഴിയും.

  • ഡൗണ്‍ലോഡ് ചെയ്ത സിനിമകളും സംഗീതവും ആവശ്യം കഴിഞ്ഞാല്‍ പതിവായി നീക്കം ചെയ്യുക:


അധികം ഉപയോഗിക്കാത്ത ആപ്പുകള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണില്‍ നിന്നും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ആപ്പ് വീണ്ടും ഡൗണ്‍ലോഡ് ചെയ്യാവുന്നതേയുള്ളൂ. ഇനി പണം നല്‍കി സബ്സ്‌ക്രൈബ് ചെയ്ത ആപ്പുകളാണെങ്കില്‍ അവയും ആവശ്യാനുസരണം വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. കാരണം ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ആപ്പ് സബ്സ്‌ക്രിപ്ഷന്‍ ഇല്ലാതെയാകില്ല.

  • ഓണ്‍ലൈന്‍ സ്റ്റോറേജ് സേവനങ്ങളുമായി ഡിവൈസ് ലിങ്ക് ചെയ്യുക


ഔദ്യോഗിക കാര്യങ്ങള്‍ക്ക് പോലും ഫോണുകള്‍ ഉപയോഗിക്കുന്ന നമ്മള്‍ ഓഫീസ് ഫയലുകള്‍ ഉള്‍പ്പെടെ മറ്റ് മീഡിയകളും ഫോണില്‍ ആക്‌സസ് ചെയ്യാറുമുണ്ട്. ഇവ അനാവശ്യമായി കുന്നുകൂടി സ്റ്റോറേജ് കപ്പാസിറ്റി കുറയുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഗൂഗിള്‍ ക്ലൗഡ് (Google Cloud), മൈക്രോസോഫ്റ്റ് വണ്‍ഡ്രൈവ് (one Drive)പോലെയുള്ള ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളിലേക്ക് നിങ്ങളുടെ അക്കൗണ്ടും ഡിവൈസും ലിങ്ക് ചെയ്യുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

  • ഗൂഗിള്‍ ഫയലുകള്‍ ഉപയോഗിക്കുക

ഉപയോക്താക്കള്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ ഫയല്‍ മാനേജ്‌മെന്റ് ആപ്പായ ഗൂഗിള്‍ ഫയലുകള്‍ ഉപയോഗിക്കുക. ഇവയുടെ ഉപയോഗത്താല്‍ ജങ്ക് ഫയലുകളും കാഷെയും വൃത്തിയാക്കി സ്റ്റോറേജ് സ്പേസ് സൃഷ്ടിക്കാന്‍ കഴിയും, ക്ലീനിങ് ശുപാര്‍ശകള്‍ നല്‍കുക, സെര്‍ച്ചിങും ലളിതമായ ബ്രൗസിങും ഉപയോഗിച്ച് ഫയലുകള്‍ വേഗത്തില്‍ കണ്ടെത്തുക, ഡാറ്റ ഇല്ലാതെ പോലും ഫയലുകള്‍ മറ്റുള്ളവരുമായി ഓഫ്‌ലൈനില്‍ പങ്കിടുക, കൂടാതെ ഫയലുകള്‍ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യാനും കഴിയുന്നു. ഇത്തരം വിവിധ തരം ഫീച്ചറുകള്‍ ഉള്ള ഗൂഗിള്‍ ഫയല്‍സ് ഉപയോഗിക്കുന്നത് സ്റ്റോറേജ് സ്പേസിന്റെ മികച്ച ഉപയോഗത്തിന് നല്ലതാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe



Leave a Comment

Your email address will not be published. Required fields are marked *

Scroll to Top