കുവൈത്തില്‍ പോലിസിനെ ആക്രമിച്ചയാള്‍ ഓടി രക്ഷപ്പെട്ടു

കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച്  പോലീസ് പട്രോളിംഗിൽ ഇടിച്ച ശേഷം അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടു. കുവൈത്തിലെ സുലൈബിയ ഏരിയയിലാണ് സംഭവം നടന്നത്. സംശയാസ്പദമായ രീതിയില്‍ കണ്ടയാളെ തടഞ്ഞു നിര്‍ത്തി പോലിസ് രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന ആള്‍ പോലീസ് ഉദ്യോഗസ്ഥനോട് തര്‍ക്കിക്കുകയും ശേഷം ആക്രമിക്കുകയുമായിരുന്നു. വാർത്തകൾ അതിവേഗം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

ഗ്യാസ് പെഡലിൽ ചവിട്ടുകയും പോലിസ് ഓഫീസറെ മര്‍ദ്ദിക്കുകയും വാഹനത്തിൽ ഇടിക്കുകയും ചെയ്ത ശേഷം കടന്നു കളഞ്ഞു. അക്രമിയുടെ വിശദാംശങ്ങളും വാഹനത്തിന്റെ നമ്പറും ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് പ്രതിയെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വാർത്തകൾ അതിവേഗം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top