
ഡ്രഗ് കൺട്രോൾ ജീവനക്കാരന്റെ നേതൃത്വത്തില്‍ മദ്യനിര്‍മാണശാല: പ്രവാസികളുള്‍പ്പെടെയുള്ള സംഘം പോലിസ് പിടിയില്‍
കുവൈറ്റ് സിറ്റി: കുവൈത്തിലെ സുലൈബിയ ഏരിയയിലെ ഒരു വീട്ടില്‍ മദ്യനിര്‍മാണശാല നടത്തിയ സംഘം പോലിസ് പിടിയില്‍. 24 ഉം 27 ഉം വയസുള്ള രണ്ട് നേപ്പാളി സ്വദേശികള്‍ സുലൈബിയ പ്രദേശത്തെ ഒരു വീട്ടിൽ മദ്യനിര്‍മാണശാല നടത്തുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. കുവൈറ്റ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന 54 വയസുള്ള ഉദ്യോഗസ്ഥനാണ് ഈ മദ്യ ഫാക്ടറിയുടെ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സുരക്ഷാ ജീവനക്കാര്‍ അന്വേഷണത്തിലൂടെ കണ്ടെത്തി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
ഈ മദ്യനിര്‍മാണശാലയില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ റെയ്ഡിൽ വിവിധ വസ്തുക്കള്‍ പിടിച്ചെടുത്തു. മോഷ്ടിക്കപ്പെട്ടതെന്ന് സംശയിക്കുന്ന 26 ആടുകൾ, ഒരു പിസ്റ്റൾ, 4 ക്ലിപ്പുകൾ, 100 ബുള്ളറ്റുകൾ എന്നിവ കണ്ടെത്തി. കൂടാതെ 48 ബാരലുകളിൽ തദ്ദേശീയമായി നിർമ്മിച്ച മദ്യം, ഇറക്കുമതി ചെയ്ത 8 മദ്യക്കുപ്പികൾ, കാർട്ടണുകൾ, ബാഗുകൾ, മന്ത്രവാദ ക്രിയകള്‍ക്കായി ഉപയോഗിക്കുന്ന ചില വസ്തുക്കള്‍ എന്നിവയും കണ്ടെത്തി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
Comments (0)