കുവൈത്ത് സിറ്റി:കുവൈത്തില്‍ ലഹരി ഉത്പന്നങ്ങള്‍ കൈവശം വെക്കുകയും വിതരണം ചെയ്യുകയും ചെയ്ത കേസില്‍ ഏഷ്യൻ ദമ്പതികളെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. രഹസ്യ പോലിസ് ഒരുക്കിയ കെണിയില്‍ പ്രതി വീഴുകയായിരുന്നു. പിടിയിലാകുന്ന സമയത്ത്100 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടികൂടി. ഇയാളുടെ പങ്കാളിയായ സ്ത്രീയോടോപ്പമാണ് ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് എന്ന് കണ്ടെത്തിയ സിഐഡി ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ഏകദേശം 2 കിലോ കഞ്ചാവ് പിടികൂടുകയും കാമുകിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. ഇയാളിൽ നിന്ന് പോലീസ് അനധികൃതമായ പണവും പിടിച്ചെടുത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
Comments (0)