സ്വകാര്യ മേഖലയിലും പ്രവാസി റിക്രൂട്ട്മെന്റുകള്‍ക്ക് നിയന്ത്രണം വേണം: കുവൈത്ത് എം.പി
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ പ്രവാസികളെ റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം വേണമെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും എം.പി. ബാദർ അൽ ഹമിദി നിര്‍ദേശം മുന്നോട്ട് വെച്ചു. ഇതിനായി 2010 ലെ നിയമ നമ്പർ ആറിൽ ഭേദഗതി വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ മേഖലയിലെ ഏതെങ്കിലും പ്രോജക്ടുകളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് താല്‍ക്കാലികമായി നിയമനം നൽകണം. ഈ നിശ്ചിത കാലയളിവിലേക്ക് മാത്രം റെസിഡൻസി, ആരോഗ്യ ഇൻഷുറൻസ്, പ്രോജക്ട് അവസാനിച്ചതിന് ശേഷം അവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവുകൾ എന്നിവ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
അതോറിറ്റിയുടെ അംഗീകാരമില്ലാതെ തൊഴിലുടമയ്ക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ശക്തമായി പറഞ്ഞു. തൊഴിലുടമ പാലിക്കേണ്ട നടപടിക്രമങ്ങൾ, രേഖകൾ, ഫീസ് എന്നിവ സംബന്ധിച്ചും മന്ത്രി ഒരു തീരുമാനം പുറപ്പെടുവിക്കണമെന്നും നിർദേശത്തിൽ പറയുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
Comments (0)