കുവൈത്ത് സിറ്റി: കഫേ തുടങ്ങുന്നതിനായി കുവൈത്തി പൗരന്റെ കയ്യില്‍ നിന്ന് 30,000 ദിനാർ വാങ്ങി കബളിപ്പിച്ചയാൾ അറസ്റ്റിൽ. ഹവാലി ഗവർണറേറ്റിലെ സാൽവ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കുവൈത്തി പൗരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതനെ അറസ്റ്റ് ചെയ്തത്. കുവൈത്തി പൗരനിൽ നിന്ന് പണം വാങ്ങിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, കൊവിഡ‍് മഹാമാരി മൂലം രാജ്യത്തെ അടച്ചിടല്‍ കാരണമാണ് പ്രോജക്ടുമായി മുന്നോട്ട് പോകാൻ സാധിക്കാതിരുന്നതെന്നാണ് ഇയാൾ പറയുന്നത്. ഒരു പ്രമുഖ സ്ഥലത്ത് കട വാടകയ്‌ക്ക് എടുത്ത് കഫേ സ്ഥാപിച്ച് ലാഭകരമായ നിക്ഷേപ പദ്ധതിയാണെന്ന് അറിയിച്ചാണ് പണം വാങ്ങിയതെന്നാണ് കുവൈത്തിയുടെ പരാതിയിൽ പറയുന്നത്. പണം വാങ്ങിയയാളെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് കുവൈത്തി പൗരൻ പോലിസില്‍ പരാതി നൽകിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K