
ശീതകാല രോഗങ്ങളെ തടുക്കാം, വക്സിനുകള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു
കുവൈറ്റ് സിറ്റി: ആറ് മാസം മുതൽ പ്രായമുള്ളവര്‍ക്ക് ശീതകാല രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രജിസ്‌ട്രേഷൻ ലിങ്ക് വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
മിഷ്‌റഫിലെ ഫെയർ ഗ്രൗണ്ടിലുള്ള വാക്‌സിനേഷൻ സെന്ററിൽ കൊറോണ വൈറസിനെതിരായ ബൂസ്റ്റർ ഡോസ് ഇപ്പോഴും നൽകുന്നുണ്ടെന്നും ഡോ. അൽ സനദ് കൂട്ടിച്ചേർത്തു. മിഷ്രെഫിൽ ബൂസ്റ്റർ ഷോട്ട് എടുക്കുന്നതിന് മുൻകൂർ ബുക്കിംഗ് ആവശ്യമില്ല. എങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വാക്സിന്‍ എടുക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും ലഭിച്ച തീയതി അനുസരിച്ച് കേന്ദ്രത്തിൽ ഹാജരാകുകയും വേണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
Comments (0)