Posted By user Posted On

ഇനിമുതല്‍ ഇ – ലൈസന്‍സ് കൈവശം വെച്ചാല്‍ മതിയോ?

കുവൈത്ത് സിറ്റി: എല്ലായ്പ്പോഴും ഒറിജിനല്‍ ലൈസന്‍സ് കയ്യില്‍ കരുതണമെന്ന കടുത്ത നിലപാടില്‍ അയവ് വരുത്തിക്കൊണ്ട് ഇ-ലൈസന്‍സിന് അനുമതി. ഇനി മുതല്‍ കുവൈത്തില്‍ വാഹനവുമായി ഇറങ്ങുമ്പോള്‍ യഥാര്‍ത്ഥ ലൈസന്‍സ് കൈയ്യില്‍ ഇല്ലെങ്കില്‍ ‘My Identity’ അപ്ലിക്കേഷനിലെ ലൈസന്‍സിന്‍റെ ഡിജിറ്റല്‍ കോപ്പി നല്‍കിയാല്‍ മതിയാകും. കൈവശമുള്ള ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസന്‍സ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അംഗീകാരമുള്ളതായി കണക്കാക്കാന്‍ കഴിയുമെന്ന് പബ്ലിക് റിലേഷന്‍സ് ആന്‍ഡ്‌ ജനറല്‍ മീഡിയ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ഇ- ഗവന്മേന്റ്റ് ആശയം പൂര്‍ണമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

പരിശോധനാ സമയത്ത് ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് അംഗീകരിക്കില്ലെന്നും ഒറിജിനല്‍ ലൈസന്‍സ് തന്നെ വേണമെന്നും നേരത്തെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശിച്ചിരുന്നു. ഒറിജിനല്‍ ലൈസന്‍സ് കൈവശമില്ലെങ്കില്‍ നിയമലംഘനമായി കണക്കാക്കി 15 കുവൈത്ത് ദിനാര്‍ പിഴയായി ഈടാക്കുമെന്നും അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ എല്ലാവര്‍ക്കും സൗകര്യപ്രദമായ മാറ്റം വരുത്തിയിരിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *