Posted By Editor Editor Posted On

കുവൈറ്റ് ജാബർ പാലത്തിൽ ഇരുപത്തിനാല്‌ മണിക്കൂറിനിടെ രണ്ടാമത്തെ ആത്മഹത്യ ശ്രമം :ഇന്ന് കടലിലേക്ക് ചാടിയത് ഇന്ത്യക്കാരൻ

കുവൈറ്റ് സിറ്റി :
കുവൈത്ത് ജാബർ പാലത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ആത്മഹത്യാ ശ്രമം റിപ്പോർട്ട് ചെയ്‌തു , ഇന്ന് രാവിലെയാണ് 36 വയസ്സുകാരനായ ഇന്ത്യക്കാരൻ ഷെയ്ഖ് ജാബർ ബ്രിഡ്ജിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത് യുവാവ് ചാടുന്നത് സ്വദേശിയുടെ ശ്രദ്ധയിൽ പെടുകയും ഇയാൾ ആഭ്യന്തര മന്ത്രാലയത്തിന്റെ കാൾ സെന്ററിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ത്യക്കാരനെ രക്ഷപ്പെടുത്തുകയുമായിരുന്നു . സ്വയം വാഹനമോടിച്ചുവന്ന യുവാവ് പാലത്തിൽ വാഹനം നിർത്തിയതിന് ശേഷം കടലിലേക്ക് ചാടുകയായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടയുടൻ ഇയാളെ നാട് കടത്തും . ഇന്നലെ ജാബർ പാലത്തിന് മുകളിൽ നിന്ന് കടലിൽ ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച മറ്റൊരു ഈജിപ്ഷ്യൻ സ്വദേശിയെയും അധികൃതർ രക്ഷപ്പെടുത്തിയിരുന്നു ടാക്സി കാറിൽ ജാബിർ ബ്രിഡ്ജിൽ എത്തിയ ഈജിപ്ഷ്യൻ സ്വദേശി ഡ്രൈവറോട് പാലത്തിൽ വാഹനം നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന് വാഹനത്തിൽനിന്നിറങ്ങി കടലിലേക്ക് ചാടുകയുമായിരുന്നു ന്നു . ദേഹമാസകലം മുറിവേറ്റ ഇയാളെ വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി . ദിവസങ്ങൾക്ക് മുൻപ് ഒരു യൂറോപ്പ്യൻ യുവതിയും ജാബിർ ബ്രിഡ്ജിൽനിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JRCJVMDTW3fDqFTxAAS9rM

Comments (0)

Leave a Reply

Your email address will not be published. Required fields are marked *