കുവൈത്തിൽ പെട്രോളിന് വില വർധിക്കുന്നു
കുവൈത്ത് സിറ്റി:
പെട്രോളിയം സബ്സിഡികളുടെ തരങ്ങൾ പുനഃ പരിശോധിക്കാൻ നിയോഗിച്ച സമിതി അൾട്രാ -98 ഒക്ടേൻ ഗ്യാസോലിൻ ലിറ്ററിന് 5 ഫിൽസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി പെട്രോളിയം സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ അൾട്ര 98 പെട്രോളിന് ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച മുതൽ വിവില വർധിക്കും . ലിറ്ററിന് 175 ഫിൽസ് ഉണ്ടായിരുന്നത് 180 ഫിൽസ് ആയാണ് വർധിക്കുക. നേരേത്ത ജൂലൈ ഏഴു മുതൽ മൂന്നു മാസത്തേക്ക് ലിറ്ററിന് പത്ത് ഫിൽസ് വർധിപ്പിച്ചിരുന്നു. സെപ്റ്റംബർ 30ന് ഇൗ കാലപരിധി അവസാനിക്കുകയാണ്. മൂന്നു മാസം കഴിഞ്ഞാൽ വിലവർധന പിൻവലിക്കുമെന്ന് കരുതിയിരുന്നിടത്താണ് വീണ്ടും വർധിപ്പിക്കുന്നത്. മറ്റു ഇന്ധന വിഭാഗങ്ങൾക്ക് വില മാറ്റമില്ല. സൂപ്പർ ലിറ്ററിന് 105 ഫിൽസ്, പ്രീമിയം ലിറ്ററിന് 85 ഫിൽസ്, ഡീസൽ ലിറ്ററിന് 115 ഫിൽസ്, മണ്ണെണ്ണ ലിറ്ററിന് 115 ഫിൽസ് എന്നിങ്ങനെയാണ് വില.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2
Comments (0)