കുവൈത്ത് സിറ്റി:
കുവൈത്തിൽ ഓരോ തസ്‌തികക്കും വേണ്ട വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രം അതാത് തസ്‌തികകിൽ നിയമിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു ഇതിന്റെ ഭാഗമായി 1,855ജോലികൾക്കാണ് ഇപ്പോൾ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുള്ളത് കുവൈത്തികൾക്കും കുവൈത്തികൾ അല്ലാത്തവർക്കും ഈ നിബന്ധന ബാധകമാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.ഓരോ ജോലിക്കും നിശ്ചിത വിദ്യാഭ്യാസ യോഗ്യത മന്ത്രാലയംനിശ്ചയിച്ചിട്ടുണ്ട്,വേണ്ടത്ര യോഗ്യതയില്ലാവരുടെ റെസിഡൻസി പുതുക്കേണ്ടതില്ലെന്നാണ് തീരുമാനം. ഒരു തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് ഒരു ജോലിക്കാരനെ കുവൈത്തി അല്ലെങ്കിൽ വിദേശിക്കോ ഒരു നിശ്ചിത തൊഴിൽ പദവിയിലേക്ക് വരണമെങ്കിൽ വേണ്ടത്ര അക്കാദമിക് യോഗ്യത ഇല്ലെങ്കിൽ ഇനി അനുവദിക്കില്ല .
:ടെക്നീഷ്യൻ, പരിശീലകൻ, സൂപ്പർവൈസർ, ഷെഫ്, ചിത്രകാരൻ, റഫറി ഡിപ്ലോമ യോഗ്യത നിർബന്ധം
.യന്ത്രസാമഗ്രികൾ അല്ലെങ്കിൽ ഉപകരണങ്ങൾ എന്നിവയുടെ ഓപ്പറേറ്റർമാർക്ക് ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം
.ഡയറക്ടർ, എഞ്ചിനീയർ, ഡോക്ടർ, നഴ്സ്, കാലാവസ്ഥാ ശാസ്ത്രജ്ഞൻ, ജനറൽ ഫിസിഷ്യൻ, ജനറൽ കെമിസ്റ്റ്, ജിയോളജിസ്റ്റ്, ഇൻസ്ട്രക്ടർ, ടീച്ചർ, ഗണിതശാസ്ത്രജ്ഞൻ, വിവിധ സ്പെഷ്യലൈസേഷനുകളിൽ സ്റ്റാറ്റിസ്റ്റീഷ്യൻ അല്ലെങ്കിൽ മാധ്യമ മേഖലയിലെ സ്പെഷ്യലൈസ്ഡ് ജോലികൾ തുടങ്ങിയ പദവികൾക്ക് ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുണ്ടായിരിക്കണം
റെസ്റ്റോറന്റ് മാനേജർ , ഫുഡ് ആൻഡ് ബിവറേജ് സർവീസ്, റീട്ടെയിൽ സ്റ്റോർ, ഹോട്ടൽ റിസപ്ഷൻ തൊഴിലുകൾ- പ്രൈമറി വിദ്യാഭ്യാസത്തിൽ കുറയരുത്
പത്ര വിതരണക്കാർ , സെയിൽസ് റപ്രസെൻേററ്റീവ് , , തൊഴിലാളികൾ , കാർഷിക തൊഴിലാളികൾ , സെക്യൂരിറ്റി ജീവനക്കാരൻ, തുടങ്ങിയ പദവികൾക്ക് ഇന്റർമീഡിയറ്റ് ലെവൽ സർട്ടിഫിക്കറ്റുകൾ…
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2