ഒരു വർഷത്തിനിടെ കുവൈത്തിൽ 1,99,000 പ്രവാസികൾക്ക് തൊഴിൽ നഷ്ടം
കുവൈത്ത് സിറ്റി:
ഒരു വർഷത്തിനിടെ കുവൈത്തിൽ 19,9000 വിദേശികൾക്കു തൊഴിൽ നഷ്ടപ്പെട്ടതായി ലേബർ മാർക്കറ്റ് സിസ്റ്റം റിപ്പോർട്ട് . 2020 മാർച്ച് മുതൽ 2021 മാർച്ച് വരെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമായത്- 53,000 പേർ. മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, വാഹന റിപ്പയറിങ് മേഖലയിൽ 37,000 പേർക്ക് തൊഴിൽ ഇല്ലാതായി. കോവിഡ് പശ്ചാത്തലവും തൊഴിൽ വിപണി തുടർച്ചയായി അടച്ചിട്ടതുമാണ് ഇത്രയുമേറെ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കിയത്. ഈ കാലയളവിൽ പുതുതായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അവസരവും ഇല്ലാതായി. കെട്ടിട നിർമാണ മേഖലയിൽ റജിസ്റ്റർ ചെയ്ത തൊഴിലാളികളിൽ 30000 പേരുടെ കുറവുണ്ടായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉൽപാദന മേഖലയിൽ 27,000 പേരെയാണ് ഒഴിവാക്കേണ്ടിവന്നത്. അതേസമയം വിവര സാങ്കേതികം, സാമുഹികം, ആരോഗ്യം എന്നീ മേഖലകളിൽ കൊഴിഞ്ഞുപോക്ക് പരിമിതമായിരുന്നു.അതിനിടെ ഈ വർഷം ആദ്യപകുതിയിൽ താമസാനുമതി രേഖ മാറ്റുന്നതിൽ വലിയ വർധന രേഖപ്പെടുത്തി. 10,7000 ഇഖാമകളാണ് 6 മാസത്തിനിടെ മാറ്റിയത്. 40,2000 വർക്ക് പെർമിറ്റുകൾ പുതുക്കി. സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ എണ്ണം 15 ലക്ഷം. എന്നാണ് പുതിയ കണക്ക്. വാണിജ്യ സന്ദർശക വീസയിൽ കുവൈത്തിൽ പ്രവേശിച്ചവർക്ക്zതൊഴിൽ വീസയിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങൾ മാൻപവർ അതോറിറ്റി വ്യക്തമാക്കി. തൊഴിൽ അനുമതിക്കായി ഇലക്ട്രോണിക് പോർട്ടലിൽ തൊഴിലുടമ റജിസ്റ്റർ ചെയ്യണം. വാണിജ്യ സന്ദർശക വീസയുടെ കോപ്പിയും തൊഴിലുടമകളുടെ ക്രിമിനൽ സ്റ്റാറ്റസ് കോപ്പിയും അതോടൊപ്പം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുകയും വേണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2
Comments (0)