ഇന്ത്യ കുവൈത്ത് വിമാന സർവീസ് സജീവമാകുന്നു ,ഇന്നെത്തുന്നത് 7 വിമാനങ്ങൾ വിശദാംശങ്ങൾ ഇങ്ങനെ ,
ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ ഇന്ന് സെപ്റ്റംബർ 7 ചൊവ്വാഴ്ച മുതൽ സജീവമാകും . കൊച്ചിയിൽ നിന്ന് ആദ്യത്തെ നേരിട്ടുള്ള ജസീറ എയർവൈസ് ഫ്ലൈറ്റ് രാവിലെ 6 മണിയോടെ കുവൈത്തിൽ എത്തും , മുംബൈ ചെന്നൈയിൽ എന്നിവിടങ്ങളിൽ നിന്നുള്ള കുവൈറ്റ് എയർവേസ് വിമാനവും അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനവും ഇന്നെത്തും . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/K8STCmxgtPH4RrprIkmj20 കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഉച്ചയ്ക്ക് 1:30 ന് ലാൻഡ് ചെയ്യും, ജസീറ എയർവേയ്‌സിന്റെ ഡൽഹി കുവൈത്ത് വിമാനവും ഇന്നുണ്ട് . രാത്രി 9.30 നു അഹമ്മദാബാദിൽ നിന്നും ഇൻഡിഗോ എയർ ലൈൻസ് വിമാനം എത്തുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ഇന്നത്തെ ഷെഡ്യൂൾ പൂർത്തിയാകുംബുധൻ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽനിന്നും ഡൽഹിയിൽനിന്നും കുവൈത്ത് എയർവേയ്സ് സർവീസ് നടത്തുന്നുണ്ട്നേരത്തേ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനങ്ങളിൽ ആഴ്ചതോറും 5,528 സീറ്റുകൾ അനുവദിച്ചതായി അറിയിച്ചിരുന്നു ഇന്ത്യയിൽനിന്ന് പ്രതിദിനം 768 സീറ്റുകളാണ് പ്രതിദിനം അനുവദിച്ചിട്ടുള്ളത്. ഇതിൽ പകുതി കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും പങ്കിടും. 50 ശതമാനം സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കാണ് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/K8STCmxgtPH4RrprIkmj20
Comments (0)