Posted By Editor Editor Posted On

ഡെൽറ്റ വകഭേദം കണ്ടെത്തിയത് കുവൈത്ത് പൗരന്

കുവൈത്ത് സിറ്റി :
വിദേശ രാജ്യത്ത് നിന്ന് കുവൈത്തിൽ എത്തിയ യാത്രക്കാരനു ഡെൽറ്റ വക ഭേദം കണ്ടെത്തിയെന്ന പ്രസ്‌താവനയിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തവിട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം .തുർക്കിയിൽ നിന്നും കുവൈത്തിലെത്തിയ സ്വദേശിക്കാണ് വക ഭേദം സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.നേരത്തെ കോവിഡ്‌ പ്രതിരോധ സമിതി അധ്യക്ഷൻ ഡോ. ഖാലിദ്‌ അൽ ജാറല്ല പുറത്ത് വിട്ട ട്വിറ്റ് വഴിയാണ് ഡെൽറ്റ വക ഭേദം കുവൈത്തിൽ എത്തിയതായി സ്ഥിരീകരിക്കപ്പെട്ടത് എന്നാൽ യാത്രക്കാരൻ ഏത് രാജ്യത്ത് നിന്നാണ് കുവൈത്തിൽ എത്തിയതെന്നോ അയാളുടെ ദേശീയതയോ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല .ഇതോടെ ഇക്കാര്യത്തിൽ അഭ്യൂഹങ്ങൾ ശക്തമായതോടെയാണ് അധികൃതർ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/K8STCmxgtPH4RrprIkmj20

Comments (0)

Leave a Reply

Your email address will not be published. Required fields are marked *