Posted By Editor Editor Posted On

കുവൈത്തിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി എയർ ഇന്ത്യ

കുവൈത്ത്‌ സിറ്റി :
എയർ ഇന്ത്യ/എയർ ഇന്ത്യ എക്സ്പ്രസ്സുമായി ബന്ധപ്പെട്ട്‌ സമൂഹ മാധ്യമങ്ങളിലും മറ്റും നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് കമ്പനി അധികൃതർ യാത്രക്കാർക്കും ട്രാവൽ ഏജന്റുമാർക്കും മുന്നറിയിപ്പ് നൽകി നിലവിൽ കുവൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഇന്ത്യൻ വിമാനക്കമ്പനികൾ ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് .എന്നാൽ ഇത്‌ വരെ ടിക്കറ്റ്‌ ബൂക്കിംഗ്‌ ആരംഭിക്കുകയോ ടിക്കറ്റ്‌ നിരക്കുകൾ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.ഇതുമായി ബന്ധപ്പെട്ട്‌ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ യാത്രക്കാർ വഞ്ചിതരാകരുതെന്നും അറിയിപ്പിൽ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Ku05M4fkV5T3DkY6qffmiaഇന്ത്യൻ സിവിൽ ഏവിയേഷനിൽ നിന്ന് അനുമതി ലഭിച്ചാലുടൻ ഷെഡ്യൂൾ പുറത്തിറക്കുമെന്ന് ദേശീയ എയർലൈൻ വ്യക്തമാക്കി നിലവിൽ കുവൈത്തിലേക്കുള്ള യാത്ര നിരക്ക് വളരെ കൂടുതലായതിനാൽഇന്ത്യൻ വിമാന കമ്പനികൾ നിരക്ക് പ്രഖ്യാപിക്കുന്നത് പ്രവാസികൾ ഉറ്റുനോക്കുകയാണ്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *