 
						പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു :ഇന്ത്യയിൽനിന്ന് നേരിട്ട് കുവൈത്തിലേക്കുള്ള ആദ്യ വിമാനം നാളെ കൊച്ചിയിൽ നിന്ന്
കുവൈത്ത് സിറ്റി:
കുവൈത്തിലേക്ക് നേരിട്ട് പറക്കാനുള്ള പ്രവാസികളുടെ ദീർഘ നാളത്തെ കാത്തിരിപ്പിന് നാളെ വിരാമമാകും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ന് പുറപ്പെടുന്ന ചാര്‍ട്ടര്‍ വിമാനമാണ് പ്രവാസികളുടെ പ്രതീക്ഷകളുമായി പറന്നുയരുന്നത് ജസീറ എയർവേയ്‌സിന്റെ വിമാനം കുവൈത്ത് സമയം രാവിലെ 6 മണിക്ക് കുവൈത്തില്‍ എത്തിച്ചേരും. യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് പുറപ്പെടുന്ന ആദ്യവിമാനം കൂടിയാണിത്.ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസിന് ആഴ്ചയിൽ 5528 സീറ്റ് അനുവദിച്ചതായി നേരത്തെ  കുവൈത്ത് വ്യോമയാന വകുപ്പ് വ്യക്തമാക്കിയിരുന്നു . ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും പങ്കിെട്ടടുക്കും. ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസിന് വിലക്ക് ഏർപ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ് ഇപ്പോൾ സർവീസ് ആരംഭിക്കുന്നത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E281NcCysDr58iupcW9pYC
 
		 
		 
		 
		 
		
Comments (0)