കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന 13,000 പ്രവാസികളെ പിരിച്ചുവിട്ടതായി സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഇതോടെ വിവിധ സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 79,000 ആയി. കുവൈറ്റൈസേഷന്റെ പുതിയ നിയമങ്ങൾ (11/2017 റെസല്യൂഷൻ) 5 വർഷത്തെ പദ്ധതി പ്രകാരം നിലവിൽ വന്നതോടെ, പ്രവാസികളുടെ കണക്കുകൾ 66,000 ആയി കുറഞ്ഞു, ഇവരിൽ ഭൂരിഭാഗവും ആരോഗ്യ വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നവരാണ്. റെസല്യൂഷൻ നമ്പർ 11/2017 മായി ബന്ധപ്പെട്ട 5 വർഷത്തെ പദ്ധതി ഓഗസ്റ്റിൽ അവസാനിക്കുന്നതിനാൽ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയിൽ ജോബ് ഗ്രൂപ്പുകളുടെ പുതിയ അനുപാതങ്ങൾ അനുവദിക്കും. ഈ മേഖലകളിൽ പ്രവാസികൾക്ക് സ്പെഷ്യലിസ്റ്റ് ജോലി ഒഴിവുകൾ ലഭ്യമാകുന്നിടത്തോളം മാറ്റിസ്ഥാപിക്കൽ നയം തുടരുന്നതാണ്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO