UAE Lottery; യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിൽ 30 മില്യൺ ദിർഹത്തിന്റെ (ഏകദേശം 68 കോടിയിലധികം ഇന്ത്യൻ രൂപ) ബമ്പർ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ സ്വദേശി. അബുദാബിയിൽ താമസിക്കുന്ന 52 വയസ്സുകാരനായ സുനിൽ കുമാർ സദാശിവനാണ് ഈ വൻഭാഗ്യം തേടിയെത്തിയത്. ജൂലൈ 1 ബുധനാഴ്ച നടന്ന നറുക്കെടുപ്പിലെ ഏഴ് നമ്പറുകളും സുനിലിന്റെ ടിക്കറ്റുമായി ഒത്തുവന്നതോടെയാണ് അദ്ദേഹം ജാക്ക്പോട്ട് വിജയിയായത്. “ആദ്യമായി ഫലം നോക്കിയപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. പിന്നീട് വീണ്ടും പരിശോധിച്ചപ്പോഴാണ് മുഴുവൻ നമ്പറുകളും ഒത്തുവന്നതായി കണ്ടത്. അപ്പോഴാണ് ഞാൻ വിജയിച്ചുവെന്ന് ഉറപ്പിച്ചത്,” വിജയത്തിന് ശേഷം സുനിൽ ആവേശത്തോടെ പ്രതികരിച്ചു.
യുഎഇ ലോട്ടറി ഈ വർഷം ആദ്യം ‘ലക്കി ഡേ’ ഫോർമാറ്റ് അവതരിപ്പിച്ചതിന് ശേഷം 30 മില്യൺ ദിർഹത്തിന്റെ ജാക്ക്പോട്ട് നേടുന്ന രണ്ടാമത്തെ വ്യക്തിയാണ് സുനിൽ. ജൂണിലായിരുന്നു ആദ്യ ജാക്ക്പോട്ട് വിജയിയെ പ്രഖ്യാപിച്ചത്. നേപ്പാൾ സ്വദേശിയായ 26-കാരൻ തയാബ് ഖാനായിരുന്നു ആദ്യ വിജയി. നാല് സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുത്ത തയാബ് സമ്മാനത്തുക അവർക്കൊപ്പം പങ്കുവെച്ചിരുന്നു. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും നടക്കുന്ന ‘ലക്കി ഡേ’ നറുക്കെടുപ്പിലൂടെ 30 മില്യൺ ദിർഹത്തിന്റെ ഒന്നാം സമ്മാനവും, 5 മില്യൺ ദിർഹത്തിന്റെ രണ്ടാം സമ്മാനവും, 50,000 ദിർഹത്തിന്റെ മൂന്ന് ഉറപ്പായ ‘ലക്കി ചാൻസ്’ സമ്മാനങ്ങളും നൽകുന്നുണ്ടെന്ന് യുഎഇ ലോട്ടറി അറിയിച്ചു. 50 ദിർഹമാണ് ഒരു ടിക്കറ്റിന്റെ വില. രാജ്യത്തെ ആദ്യത്തെ ഫെഡറൽ ലൈസൻസുള്ള ലോട്ടറിയാണ് യുഎഇ ലോട്ടറി. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി ആണ് ഇതിന്റെ നിയന്ത്രണങ്ങൾ നിർവ്വഹിക്കുന്നത്. ‘ദി ഗെയിം എൽഎൽസി’ ആണ് ലോട്ടറി നടത്തുന്നത്. 18 വയസ്സിന് മുകളിലുള്ള യുഎഇ നിവാസികൾക്ക് മാത്രമേ ഇതിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. അടുത്ത ലക്കി ഡേ നറുക്കെടുപ്പുകൾ വരും ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9.30-ന് നടക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t