ട്രാഫിക്കില്ല, ടെൻഷനില്ല; യുഎഇയിൽ വേനൽ അവധി തുടങ്ങിയതോടെ യാത്രകൾ ഇനി സ്മൂത്ത് 


രാജ്യത്ത സ്‌കൂളുകളിൽ വേനൽക്കാല അവധി ആരംഭിച്ചതോടെ റോഡുകളിലെ ഗതാഗതക്കുരുക്കിൽ വൻ കുറവ്. സ്‌കൂൾ ബസുകൾ സർവീസ് നിർത്തിയതും കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കാനും തിരികെ കൊണ്ടുവരാനും രക്ഷിതാക്കൾ വാഹനങ്ങളുമായി ഇറങ്ങാത്തതുമാണ് പ്രധാനമായും തിരക്ക് കുറയാൻ കാരണമായത്.

ഇതോടെ ദുബായ് ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ പ്രഭാത യാത്രകൾ കൂടുതൽ സുഗമമായതായി യാത്രക്കാർ പറയുന്നു. ഓഫീസുകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവരുടെ യാത്രാസമയം പല പ്രദേശങ്ങളിലും പകുതിയിലധികം കുറഞ്ഞതായും അവർ വ്യക്തമാക്കി.

നഗരത്തിനുള്ളിലെ റോഡുകൾ മാത്രമല്ല, പ്രധാന ഹൈവേകളിലും എമിറേറ്റുകൾക്കിടയിലുള്ള ദീർഘദൂര യാത്രകളിലും ഗതാഗതം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. തിരക്ക് കുറഞ്ഞതോടെ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ കൂടുതൽ വേഗത്തിൽ എത്താനാകുന്ന സാഹചര്യമാണുള്ളത്. അതേസമയം, വേനൽച്ചൂട് ശക്തമായതോടെ നിരവധി കുടുംബങ്ങൾ വിദേശങ്ങളിലേക്ക് അവധിക്കാല യാത്രകൾ നടത്തുന്നതും റോഡുകളിലെ വാഹനങ്ങളുടെ എണ്ണം കുറയാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy