Ticketless paid parking; അബുദാബിയിലെ യാസ് ഐലൻഡിലെ മൂന്ന് പ്രധാന സ്ഥലങ്ങളിൽ ടിക്കറ്റില്ലാത്ത പുതിയ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ഇതോടെ പാർക്കിംഗിനായി ടിക്കറ്റുകൾ വാങ്ങാനോ ബാരിയറുകൾക്ക് മുന്നിൽ കാത്തുനിൽക്കുകയോ വേണ്ട. രാജ്യത്തെ പ്രമുഖ പാർക്കിംഗ് ഓപ്പറേറ്റർമാരായ ‘പാർക്കോണിക്’ മായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന സാങ്കേതികവിദ്യ വഴി ‘സാലിക്’ അക്കൗണ്ടിൽ നിന്ന് പാർക്കിംഗ് ഫീസ് നേരിട്ട് ഈടാക്കും. സാലിക് കൂടാതെ, സ്ഥലത്തുള്ള ക്യുആർ കോഡ് വഴിയോ പാർക്കോണിക് ആപ്പ് വഴിയോ വാഹന ഉടമകൾക്ക് പണമടയ്ക്കാം.
ഓരോ സ്ഥലത്തെയും പാർക്കിംഗ് നിയമങ്ങൾ താഴെ പറയുന്നവയാണ്
- വെസ്റ്റ് യാസ് പ്ലാസ
- സൗജന്യ പാർക്കിംഗ്: ദിവസവും ആദ്യത്തെ ഒരു മണിക്കൂർ പാർക്കിംഗ് സൗജന്യമാണ്.
- സാധാരണ നിരക്ക്: ഒരു മണിക്കൂറിന് 10 ദിർഹം (ഒരു മണിക്കൂർ തികഞ്ഞില്ലെങ്കിലും ഇതേ നിരക്ക് ബാധകമായിരിക്കും).
- രാത്രികാല പാർക്കിംഗ്: പുലർച്ചെ 1 മണി മുതൽ 6 മണി വരെ മണിക്കൂറിന് 20 ദിർഹം.
- ദീർഘസമയ പാർക്കിംഗ്: 24 മണിക്കൂറിൽ കൂടുതൽ പാർക്ക് ചെയ്താൽ അധികമായി വരുന്ന ഓരോ മണിക്കൂറിനും 20 ദിർഹം.
പണമായി നൽകാനോ പാർക്കിംഗ് മെഷീനുകൾ ഉപയോഗിക്കാനോ ഇവിടെ സാധിക്കില്ല. ആഴ്ചയിൽ ഏഴു ദിവസവും പൊതു അവധി ദിവസങ്ങളിലും ഫീസ് ബാധകമാണ്. ഒരിക്കൽ സൗജന്യ പാർക്കിംഗ് ഉപയോഗിച്ച ശേഷം വീണ്ടും പ്രവേശിക്കുന്നവർ പുതിയ എൻട്രിയായി പരിഗണിക്കപ്പെടും, അവർക്ക് വീണ്ടും സൗജന്യ പാർക്കിംഗ് ലഭിക്കില്ല.
- യാസ് ബേ
- യാസ് ബേയിലെ P1, P2 അണ്ടർഗ്രൗണ്ട് പാർക്കിംഗുകളിൽ ആദ്യ മണിക്കൂർ മുതൽ തന്നെ പണമടയ്ക്കണം.
- സൗജന്യ പാർക്കിംഗ്: വാലിഡേഷൻ ചെയ്യുന്ന സന്ദർശകർക്ക് 3 മണിക്കൂർ വരെ സൗജന്യ പാർക്കിംഗ് ലഭിക്കും.
- ജിം/ബീച്ച് അതിഥികൾ: വെയർഹൗസ് ജിം, യാസ് ബേ ബീച്ചുകൾ എന്നിവിടങ്ങളിൽ എത്തുന്നവർക്ക് വാലിഡേഷനിലൂടെ പ്രവർത്തന സമയങ്ങളിൽ 6 മണിക്കൂർ വരെ സൗജന്യ പാർക്കിംഗ് ലഭിക്കും.
- നിരക്കുകൾ: ആദ്യ മണിക്കൂറിന് 20 ദിർഹം. തുടർന്നുള്ള ഓരോ മണിക്കൂറിനും 10 ദിർഹം.
- മറ്റ് നിരക്കുകൾ: പുലർച്ചെ 1 മണി മുതൽ 6 മണി വരെയുള്ള സമയത്തും, 24 മണിക്കൂർ കഴിഞ്ഞുള്ള പാർക്കിംഗിനും മണിക്കൂറിന് 20 ദിർഹം വീതം ഈടാക്കും. പൊതു അവധി ദിവസങ്ങളിലും പാർക്കിംഗ് ഫീസ് നൽകണം.
- യാസ് മറീന
- യാസ് മറീനയിലും ആദ്യ മണിക്കൂർ മുതൽ പണമടയ്ക്കണം.
- സൗജന്യ പാർക്കിംഗ്: വാലിഡേഷനിലൂടെ സന്ദർശകർക്ക് 3 മണിക്കൂർ വരെ സൗജന്യ പാർക്കിംഗ് ലഭിക്കും.
- ജിം അതിഥികൾ: ജിമ്മിൽ വരുന്നവർക്ക് വാലിഡേഷനിലൂടെ 6 മണിക്കൂർ വരെ സൗജന്യ പാർക്കിംഗ് ലഭിക്കും.
- നിരക്കുകൾ: ആദ്യ മണിക്കൂറിന് 20 ദിർഹം. തുടർന്നുള്ള ഓരോ മണിക്കൂറിനും 10 ദിർഹം.
- മറ്റ് നിരക്കുകൾ: രാത്രി 1 മണി മുതൽ 6 മണി വരെയുള്ള സമയത്തും, 24 മണിക്കൂർ കഴിഞ്ഞും പാർക്ക് ചെയ്യുന്നവർക്ക് മണിക്കൂറിന് 20 ദിർഹം വീതം നൽകണം.
സാലിക് അക്കൗണ്ട് ഇല്ലാത്തവരോ അക്കൗണ്ടിൽ ആവശ്യത്തിന് ബാലൻസ് ഇല്ലാത്തവരോ പുറത്തു കടക്കുന്നതിന് മുമ്പ് മറ്റ് പേയ്‌മെന്റ് രീതികൾ ഉപയോഗിച്ച് ഫീസ് അടയ്ക്കണം. പാർക്കിംഗ് ഫീസ് അടയ്ക്കാതിരുന്നാൽ പിഴ, വാഹനത്തെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുകയോ നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്തേക്കാം. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t