
പ്രവാസ ജീവിതത്തിന്റെ തിളക്കമേറിയ കാഴ്ചകൾക്കപ്പുറം, അബുദാബിയിലെ ഷാബിയയിൽ ഒരു മലയാളി യുവാവ് കടുത്ത ദുരിതജീവിതം നയിക്കുന്ന സംഭവം കണ്ണീരാകുന്നു. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ 34കാരൻ കഴിഞ്ഞ രണ്ടര മാസമായി സിമന്റ് സ്ലാബിൽ അന്തിയുറങ്ങി ജീവിക്കുകയാണ്. അസുഖവും ജോലി നഷ്ടവും താമസസൗകര്യമില്ലായ്മയും ചേർന്നാണ് യുവാവിനെ തെരുവോര ജീവിതത്തിലേക്ക് തള്ളിയിട്ടത്. 14 വർഷത്തോളമായി യുഎഇയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം അബുദാബിയിലെ റസ്റ്ററന്റുകളിൽ ഡെലിവറി ജോലികളിലായിരുന്നു. പിന്നീട് കാലിൽ ബാധിച്ച എക്സിമ രോഗം രൂക്ഷമായതോടെ ഷൂസ് ധരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി. ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് റസ്റ്ററന്റ് അധികൃതർ ജോലിയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. ജോലി നഷ്ടപ്പെട്ടതോടെ താമസിച്ചിരുന്ന ബെഡ് സ്പേസിന്റെ വാടക നൽകാൻ കഴിയാതെ പുറത്താകുകയായിരുന്നു. തുടർന്ന് വേറെ വഴിയില്ലാതെ ഷാബിയ 9ലെ സഫീർ മാളിന് സമീപത്തെ സിമന്റ് സ്ലാബിൽ കഴിയാനാണ് യുവാവ് നിർബന്ധിതനായത്. ഭക്ഷണം ചിലർ വാങ്ങി നൽകുന്നുണ്ടെങ്കിലും താമസത്തിനോ ചികിത്സയ്ക്കോ കാര്യമായ സഹായം ലഭിച്ചിട്ടില്ലെന്നാണ് യുവാവിന്റെ വേദന.
തുറസ്സായ സ്ഥലത്ത് കഴിയുന്നതിനാൽ പൊടിപടലങ്ങൾ പറ്റി എക്സിമ രോഗം കൂടുതൽ രൂക്ഷമായതായും, നല്ല സ്ഥലത്ത് കുറച്ച് ദിവസമെങ്കിലും താമസിച്ച് ചികിത്സ തുടർന്നാൽ രോഗം ഭേദമാകാമെന്ന് ഡോക്ടർമാർ പറഞ്ഞതായും യുവാവ് വ്യക്തമാക്കി. മാതാവ് മരിച്ചതിനെ തുടർന്ന് കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഇദ്ദേഹത്തിന്മേലായിരുന്നു. ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞു. മറ്റൊരാൾ പ്ലസ് ടു വിദ്യാർഥിനിയാണ്. ഇവരുടെ പഠനവും കുടുംബച്ചെലവുകളും നോക്കിയിരുന്നത് യുവാവായിരുന്നു. തെരുവിൽ കഴിയുന്നതിനിടെ മൊബൈൽ ഫോൺ മോഷണം പോയതോടെ സുഹൃത്തുക്കളുമായും പരിചയക്കാരുമായും ബന്ധപ്പെടാനുള്ള മാർഗവും നഷ്ടമായി. പിന്നീട് സഹായത്തോടെ പുതിയ ഫോൺ ലഭിച്ചെങ്കിലും ആരെയും സമീപിക്കാൻ മനസ്സായില്ലെന്നാണ് യുവാവ് പറയുന്നത്.
ചികിത്സ ലഭിച്ച് വീണ്ടും ജോലിയിൽ പ്രവേശിക്കാനും കുടുംബത്തെ സഹായിക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുവാവ് ഇപ്പോൾ കഴിയുന്നത്. സഹായം ലഭിക്കുമെന്ന പ്രതീക്ഷയും ഇദ്ദേഹത്തിനുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നുകമന്റ്;യുഎഇയിൽ അറസ്റ്റിലായി പ്രവാസി യുവതി