Posted By Editor Editor Posted On

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: കുവൈത്ത് ഓൺ അറൈവൽ വീസ ലഭിക്കാൻ അറിയണം ഈ നിബന്ധനകൾ

വിവിധ ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് കുവൈത്തിൽ ഓൺ അറൈവൽ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകൾ താഴെ പരിശോധിക്കാം.

കുവൈത്ത് ഓൺ അറൈവൽ വിസ: പ്രധാന നിബന്ധനകൾ


യോഗ്യത: ഡോക്ടർ, എൻജിനീയർ, അഭിഭാഷകൻ, ജഡ്ജ്, അധ്യാപകൻ, പൈലറ്റ്, മാനേജർ, ബിസിനസുകാരൻ, ഡിപ്ലോമാറ്റ്, കമ്പനി ഉടമ എന്നിങ്ങനെ ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. ഇവർക്ക് യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം.

പാസ്പോർട്ട്: യാത്ര ചെയ്യുന്ന തീയതി മുതൽ കുറഞ്ഞത് 6 മാസത്തേക്ക് കാലാവധിയുള്ള ഒറിജിനൽ പാസ്പോർട്ട് ഉണ്ടായിരിക്കണം.

ജിസിസി റെസിഡന്റ് പെർമിറ്റ്: 6 മാസത്തിൽ കുറയാത്ത കാലാവധിയുള്ള ജിസിസി റെസിഡന്റ് പെർമിറ്റ് കൈവശം വെക്കണം.

മടക്കയാത്രാ ടിക്കറ്റ്: മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് നിർബന്ധമാണ്.

താമസ വിവരങ്ങൾ: കുവൈത്തിൽ താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ നൽകണം.

കരിമ്പട്ടികയിൽ ഉൾപ്പെടാത്തവർ: കുവൈത്ത് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആളുകൾക്ക് ഓൺ അറൈവൽ വിസ ലഭിക്കില്ല.

വിനോദസഞ്ചാരം, കുടുംബ സന്ദർശനം, ബിസിനസ് ആവശ്യങ്ങൾ എന്നിവയ്ക്കായി കുവൈത്ത് അടുത്തിടെ ഇ-വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നു. അതിനാൽ, യാത്ര പുറപ്പെടുന്നതിനുമുമ്പ്, ഏറ്റവും പുതിയ വിവരങ്ങൾക്കായി കുവൈത്ത് അധികൃതരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുന്നത് ഉചിതമായിരിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *