കുവൈത്ത് സിറ്റി: സർവ്വകലാശാല ബിരുദമില്ലാത്ത 60 വയസ് പിന്നിട്ട പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള സാധ്യത കുവൈത്തിലെ ഇവരുടെ നിലനില്‍പ്പിന് പുതിയ ഭീഷണി സൃഷ്ടിക്കുന്നതാണ്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിന്റെ ഭാഗമായി 500 ദിനാർ ഫീസ് നൽകി സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് എടുക്കുകയും ബാങ്കിംഗ് ഇടപാടുകൾ ഉൾപ്പെടുത്തുകയുംവേണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
എന്നാൽ, നിലവിലെ ഇളവ് കാലാവധി നീണ്ടുപോകുമ്പോൾ സിവിൽ കാർഡിന്റെ കാലാവധി പൂര്‍ത്തിയാകും. ഇതോടെ ബാങ്ക് കാർഡ് സർവീസുകൾ നിർത്താൻ ബാങ്കുകൾ ബാധ്യസ്ഥരാകും. സിവിൽ ഐഡി കാലാവധി അവസാനിച്ച ഒരു ഉപഭോക്താവിന്റെ പണമിടപാടുകള്‍ നിരോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ബാങ്കുകൾക്കും എക്സ്ചേഞ്ച് കമ്പനികൾക്കും പാലിക്കേണ്ടതായി വരും. ഇതോടെ വിദേശത്തേക്ക് പണം കൈമാറ്റം ചെയ്യാൻ ഈ വിഭാഗത്തിന് സാധിക്കാതെ വന്നേക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K