കുവൈത്ത് സിറ്റി; കുവൈത്തിലെ മഹ്ബൂല പ്രദേശത്ത് പ്രാദേശിക മദ്യ നിർമ്മാണവും വിൽപ്പനയും നടത്തിയ പ്രവാസി പിടിയിൽ. ഏഷ്യൻ പൗരനാണ് പിടിയിലായത്. അൽ- അഹമ്മദി ഹവർണറേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വിൽപ്പനയ്ക്ക് തയാറാക്കി വച്ചിരുന്ന 64 കുപ്പി മദ്യവും ഇയാൾ നിന്ന് കണ്ടെത്തി. മദ്യം ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന 24 ബാരലുകളും പിടിച്ചെടുത്തു. ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1