ദുബൈയിലെ തൊഴിലാളി താമസത്തിന് ഇനി പുതിയ നിയമങ്ങൾ! ഒരാൾക്ക് കുറഞ്ഞത് ഇത്ര ചതുരശ്ര മീറ്റർ; സൗകര്യങ്ങൾ ഉറപ്പാക്കാൻ കർശന മാനദണ്ഡങ്ങൾ

തൊഴിലാളികളുടെ താമസസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പ്ലാനിങ്, ഡിസൈൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. പുതുക്കിയ വ്യവസ്ഥകൾ പ്രകാരം തൊഴിലാളി താമസകേന്ദ്രങ്ങളിലെ ഓരോ വ്യക്തിക്കും കിടപ്പുമുറിയിൽ കുറഞ്ഞത് 3.7 ചതുരശ്ര മീറ്റർ സ്ഥലം ഉറപ്പാക്കണം. കിടപ്പുമുറിക്ക് പുറമെ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ സേവനങ്ങളും ഉൾപ്പെടെ ഒരാൾക്ക് 8.9 മുതൽ 10.3 ചതുരശ്ര മീറ്റർ വരെ മൊത്തം തറ വിസ്തീർണം ലഭ്യമാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വിനോദത്തിനും തുറസ്സായ പ്രവർത്തനങ്ങൾക്കുമായി ഓരോ വ്യക്തിക്കും 0.75 മുതൽ 1.5 ചതുരശ്ര മീറ്റർ വരെ അധിക സ്ഥലം അനുവദിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലാളി താമസനയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എമിറേറ്റിലെ 1,417 കെട്ടിടങ്ങളിൽ പ്രത്യേക ഫീൽഡ് സർവേയും മുനിസിപ്പാലിറ്റി നടത്തിയിട്ടുണ്ട്. കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷയും പൊതുജനാരോഗ്യ മാനദണ്ഡങ്ങളും പരിശോധിക്കുന്നതിനൊപ്പം, നിലവാരം വിലയിരുത്താൻ ഏകീകൃത സ്മാർട്ട് വർഗീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം 19 കെട്ടിടങ്ങൾക്ക് ‘മോഡൽ അക്കോമഡേഷൻ’ അംഗീകാരം ലഭിച്ചു. ഇതിൽ മൂന്ന് കെട്ടിടങ്ങൾ പ്ലാറ്റിനം, ഒമ്പത് ഗോൾഡ്, ഏഴ് സിൽവർ വിഭാഗങ്ങളിലാണ് ഉൾപ്പെട്ടത്. വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത ഡാറ്റാബേസും തയ്യാറാക്കിയിട്ടുണ്ട്.

തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലകളിൽ നടപ്പാതകൾ, മേൽപ്പാലങ്ങൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകും. താമസകേന്ദ്രങ്ങൾക്ക് സമീപം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, കായിക സൗകര്യങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ ഒരുക്കാനും പദ്ധതിയുണ്ട്. ഉയർന്ന എൻജിനീയറിങ്, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലേബർ മേഖലകളിലെ സൗകര്യങ്ങൾ നവീകരിക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റി പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ ഏജൻസി ആക്ടിംഗ് സിഇഒ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു. ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനും ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033യും ലക്ഷ്യമിടുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version