ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

ഷാർജ ഭരണകുടുംബത്തിൽ ദുഃഖം. ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും സഹോദരനായ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഷാർജ ഭരണാധികാരിയുടെ റൂളേഴ്സ് കോർട്ട് അനുശോചനം രേഖപ്പെടുത്തി. വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ഷാർജയിലെ കിങ് ഫൈസൽ പള്ളിയിൽ ജനാസ നമസ്കാരം നടക്കും. തുടർന്ന് മൃതദേഹം അൽ ജുബൈൽ ഖബറിസ്ഥാനിൽ ഖബറടക്കും.

ഷാർജയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പുരുഷന്മാരുടെ അനുശോചന ചടങ്ങുകൾ ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അൽ ബദീയിലെ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം അൽ ഖാസിമിയുടെ വസതിയിലും വനിതകളുടെ അനുശോചന ചടങ്ങുകൾ അൽ തർഫയിലെ പരേതന്റെ വസതിയിലും നടക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *