
UAE Domestic Worker Law; യുഎഇയിൽ ഗാർഹിക തൊഴിലാളി വിഭാഗത്തിൽ ഉൾപ്പെടുന്ന 19 തസ്തികകളുടെ പുതുക്കിയ പട്ടിക അധികൃതർ പുറത്തിറക്കി. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE) ലൈസൻസുള്ള ഏജൻസികൾ വഴി മാത്രമേ ഇത്തരം തൊഴിലാളികളെ നിയമിക്കാവൂ എന്ന് സർക്കാർ കർശന നിർദ്ദേശം നൽകി. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 10 മില്യൺ (ഒരു കോടി) ദിർഹം വരെ കനത്ത പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഗാർഹിക തൊഴിലാളി വിഭാഗത്തിലെ 19 തസ്തികകൾ
- വീട്ടുജോലിക്കാർ (Housemaid)
- കപ്പൽ/ബോട്ട് നാവികൻ (Sailor)
- സെക്യൂരിറ്റി ഗാർഡ് (Guard)
- ആട്ടിടയൻ (Shepherd)
- കുതിരസവാരിക്കാരൻ (Jockey)
- മൃഗങ്ങളെ മെരുക്കുന്നവർ (Tamer)
- ഫാൽക്കൺ പരിപാലകൻ (Falcon care-taker)
- തൊഴിലാളി (Worker)
- ഹൗസ് കീപ്പർ (Housekeeper)
- പാചകക്കാരൻ (Cook)
- നാനി/ബേബി സിറ്റർ (Nanny/babysitter)
- കൃഷിത്തൊഴിലാളി (Farm worker)
- തോട്ടക്കാരൻ (Gardener)
- പേഴ്സണൽ ട്രെയിനർ (Personal trainer)
- പ്രൈവറ്റ് ട്യൂട്ടർ (Private tutor)
- ഹോം നഴ്സ് (Home nurse)
- പേഴ്സണൽ അസിസ്റ്റന്റ് (Personal assistant)
- സ്വകാര്യ അഗ്രിക്കൾച്ചറൽ എഞ്ചിനീയർ (Private agricultural engineer)
- ഡ്രൈവർ (Personal/family driver)
തൊഴിലാളികളുടെ അവകാശങ്ങൾ
പുതിയ ഫെഡറൽ നിയമപ്രകാരം ഗാർഹിക തൊഴിലാളികൾക്ക് താഴെ പറയുന്ന ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്
- അവധി: ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോടു കൂടിയ അവധി. ഈ ദിവസം ജോലി ചെയ്യേണ്ടി വന്നാൽ മറ്റൊരു ദിവസത്തെ അവധിയോ അധിക വേതനമോ നൽകണം.
- വിശ്രമം: പ്രതിദിനം കുറഞ്ഞത് 12 മണിക്കൂർ വിശ്രമം (ഇതിൽ തുടർച്ചയായ 8 മണിക്കൂർ നിർബന്ധം).
- വാർഷിക അവധി: വർഷത്തിൽ 30 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി.
- യാത്രാ ടിക്കറ്റ്: രണ്ട് വർഷത്തിലൊരിക്കൽ നാട്ടിൽ പോയി വരാനുള്ള ടിക്കറ്റ്.
- ശമ്പളം: കൃത്യസമയത്ത് (ശമ്പള തീയതി കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ) വേതനം നൽകണം.
- താമസ സൗകര്യം: മാന്യമായ താമസവും ഭക്ഷണവും ഉറപ്പാക്കണം.
- അസുഖ അവധി: വർഷത്തിൽ 30 ദിവസത്തെ സിക്ക് ലീവ് (ആദ്യ 15 ദിവസം മുഴുവൻ ശമ്പളവും ബാക്കി 15 ദിവസം പകുതി ശമ്പളവും).
- രേഖകൾ: പാസ്‌പോർട്ട്, ഐഡി കാർഡ് തുടങ്ങിയ വ്യക്തിഗത രേഖകൾ തൊഴിലാളിക്ക് തന്നെ കൈവശം വെക്കാം.
നിയമലംഘനവും പിഴയും
ഗാർഹിക തൊഴിലാളി നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷയാണ് യുഎഇ കാത്തിരിക്കുന്നത്:
- 20,000 മുതൽ 1 ലക്ഷം ദിർഹം വരെ: തെറ്റായ രേഖകൾ നൽകി തൊഴിലാളികളെ കൊണ്ടുവരിക, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയവയ്ക്ക്.
- 50,000 മുതൽ 2 ലക്ഷം ദിർഹം വരെ: അനുമതിയില്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കുക, 18 വയസ്സിൽ താഴെയുള്ളവരെ നിയമിക്കുക, തൊഴിലാളികളെ കൊണ്ടുവന്ന ശേഷം ജോലി നൽകാതിരിക്കുക.
- 2 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ: ലൈസൻസില്ലാതെ റിക്രൂട്ട്മെന്റ് ഏജൻസി നടത്തുകയോ മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ.
- 10 മില്യൺ (ഒരു കോടി) ദിർഹം വരെ: നിയമലംഘനങ്ങൾ ആവർത്തിക്കുകയോ കൂടുതൽ തൊഴിലാളികളെ ബാധിക്കുന്ന തരത്തിലുള്ള ലംഘനങ്ങൾ നടത്തുകയോ ചെയ്താൽ പിഴ ഒരു കോടി ദിർഹം വരെ ഉയരാം.
തൊഴിലാളികളും തൊഴിലുടമകളും തമ്മിൽ തർക്കമുണ്ടായാൽ മന്ത്രാലയത്തിന് പരാതി നൽകാം. മന്ത്രാലയം വഴി പരിഹരിക്കപ്പെടാത്ത കേസുകൾ കോടതിയിലേക്ക് കൈമാറുമെന്നും യുഎഇ ഗവൺമെന്റ് പോർട്ടൽ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t