
ദുബായിൽ മരിച്ച ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിൻദാസ് ശിവദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി ദുബായിൽ നിന്ന് പുറപ്പെട്ട മൃതദേഹം ഇന്ന് പുലർച്ചെ 3.25ഓടെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. ഈ മാസം 9നാണ് ഷിൻദാസിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഓട്ടോറിക്ഷാ ഡ്രൈവറായ ശിവദാസാണ് പിതാവ്. മാതാവ് മധുബാല നേരത്തെ മരിച്ചിരുന്നു. ബിഎസ്എഫ് ഉദ്യോഗസ്ഥനായ ഷിംദാസാണ് ഏക സഹോദരൻ.