Uae weather update; യുഎഇയിൽ ജൂലൈ 20 ഞായറാഴ്ച കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.
അബുദാബിയിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ദുബായിൽ 43 ഡിഗ്രിയും ഷാർജയിൽ 42 ഡിഗ്രിയുമായിരിക്കും ശരാശരി താപനില. രാത്രികാലങ്ങളിൽ താപനില 31-32 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെങ്കിലും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. അബുദാബിയിൽ ഈർപ്പത്തിന്റെ അളവ് 80 ശതമാനം വരെ ഉയർന്നേക്കാം.
അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും. വടക്കുകിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ ഇത് 35 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അൽ ദഫ്ര മേഖലയിലെ മെസൈറയിലാണ് (46.9°C).