
അമേരിക്കയിലെ മിസോറി സംസ്ഥാനത്ത് സ്കൈഡൈവിംഗ് സംഘവുമായി പുറപ്പെട്ട ചെറുവിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകർന്നുവീണ് പൈലറ്റടക്കം 12 പേർ മരിച്ചു. സമീപകാലത്ത് അമേരിക്കയിൽ നടന്ന ഏറ്റവും മാരകമായ സ്കൈഡൈവിംഗ് വിമാനാപകടങ്ങളിലൊന്നായാണ് ഈ ദുരന്തം വിലയിരുത്തപ്പെടുന്നത്. മിസോറിയിലെ ബട്ലർ മെമ്മോറിയൽ വിമാനത്താവളത്തിന് സമീപം ഞായറാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. സ്കൈഡൈവ് കാൻസസ് സിറ്റി എന്ന സ്വകാര്യ സ്ഥാപനത്തിന്റെ സിംഗിൾ എൻജിൻ ടർബോപ്രോപ്പ് വിമാനമാണ് സ്കൈഡൈവിംഗ് സംഘവുമായി പറന്നുയർന്നത്. വിമാനം റൺവേയിൽ നിന്ന് ഉയർന്നതിനു പിന്നാലെ ആവശ്യമായ ഉയരം കൈവരിക്കാൻ സാധിക്കാതെ വരികയായിരുന്നു. തുടർന്ന് വിമാനം പെട്ടെന്ന് ഇടതുവശത്തേക്ക് തിരിയുകയും റൺവേയിൽ നിന്ന് ഏതാനും നൂറ് യാർഡ് അകലെയുള്ള പുൽമേട്ടിലേക്ക് മൂക്കുകുത്തി പതിക്കുകയുമായിരുന്നു.
തകർന്നുവീണ ഉടൻ വിമാനത്തിൽ വൻ തീപിടിത്തമുണ്ടായി. നിമിഷങ്ങൾക്കകം വിമാനം അഗ്നിഗോളമായി മാറുകയും അവശിഷ്ടങ്ങൾ പൂർണമായും കത്തിനശിക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരെയും ജീവനോടെ രക്ഷിക്കാനായില്ല. എൻജിനിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എൻജിന്റെ കരുത്ത് നഷ്ടപ്പെട്ടതിനെ തുടർന്ന് പൈലറ്റ് സമീപത്തെ ഹൈവേയിൽ അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ടതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. അപകടത്തിന് മുമ്പ് ആരെങ്കിലും പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ ഡ്രോണുകളും പ്രത്യേക തിരച്ചിൽ സംഘങ്ങളും പ്രദേശത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
മരിച്ചവരിൽ ഒൻപത് പേർ പരിചയസമ്പന്നരായ സ്കൈഡൈവർമാരും രണ്ട് പേർ ആദ്യമായി സ്കൈഡൈവിംഗ് പരീക്ഷിക്കാൻ എത്തിയവരുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അപകടത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു. 2010-ൽ നിർമ്മിച്ച പസഫിക് എയ്‌റോസ്‌പേസ് 750XL വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റിന്റെ പ്രവർത്തനത്തിലെ പിഴവാണോ, ഇന്ധന സംവിധാനത്തിലുണ്ടായ തകരാറാണോ, അതോ മറ്റേതെങ്കിലും സാങ്കേതിക പ്രശ്നമാണോ ദുരന്തത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t