പ്രവാസികൾ ശ്രദ്ധിക്കുക; മലയാളികളുടെ ഈ ‘സൂപ്പർഫൂഡ്’ ലഗേജിലുണ്ടെങ്കിൽ പണികിട്ടും; ഈ രാജ്യങ്ങളിൽ കുരുക്ക്!

മലയാളികളുടെ ഭക്ഷണശീലങ്ങളിൽ പ്രധാന സ്ഥാനമുള്ള മുരിങ്ങ ഇനി ഓസ്ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും കൊണ്ടുപോകുമ്പോൾ കൂടുതൽ ജാഗ്രത വേണം. മുരിങ്ങയില, മുരിങ്ങക്കായ്, മുരിങ്ങവിത്തിൽ നിന്നുള്ള എണ്ണ എന്നിവ ഭക്ഷ്യവസ്തുവായോ ഭക്ഷ്യഘടകമായോ വിൽക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും ഓസ്ട്രേലിയയും ന്യൂസിലൻഡും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തുന്ന സ്ഥാപനമായ ഫുഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസിലാൻഡ് (FSANZ) നടത്തിയ പരിശോധനയിൽ, മുരിങ്ങ മനുഷ്യ ഉപഭോഗത്തിന് പൂർണമായും സുരക്ഷിതമാണെന്ന് തെളിയിക്കുന്ന മതിയായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചില്ലെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് മുരിങ്ങയെ ‘നോവൽ ഫുഡ്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യവിപണിയിൽ അനുവദിക്കാനുള്ള അപേക്ഷ തള്ളുകയായിരുന്നു. പുതിയ തീരുമാനപ്രകാരം മുരിങ്ങ അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഹെൽത്ത് ഡ്രിങ്കുകൾ, സ്മൂത്തി പൗഡറുകൾ തുടങ്ങിയവ വിപണനം ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും നിയന്ത്രണ വിധേയമാകും. അതിർത്തി പരിശോധനകളിൽ ഇത്തരം ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയോ തിരികെ അയയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യാൻ അധികൃതർക്ക് അധികാരമുണ്ട്.

ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവർ മുരിങ്ങ ഉൾപ്പെടെയുള്ള സസ്യജന്യ ഉൽപ്പന്നങ്ങൾ കൈവശമുണ്ടെങ്കിൽ യാത്രാ രേഖകളിൽ അത് നിർബന്ധമായും പ്രഖ്യാപിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പിഴയും മറ്റ് നടപടികളും നേരിടേണ്ടി വന്നേക്കാം.
അതേസമയം, ചികിത്സാ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത ചില മെഡിക്കൽ അല്ലെങ്കിൽ സപ്ലിമെന്റ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഇളവുകൾ ലഭിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, വ്യക്തിഗത ആവശ്യങ്ങൾക്ക് സ്വന്തം സ്ഥലത്ത് മുരിങ്ങ വളർത്തുന്നതിനോ ഉപയോഗിക്കുന്നതിനോ വിലക്കില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്രസീലിലും ഇതിനുമുമ്പ് സമാന നിയന്ത്രണങ്ങൾ നിലവിൽ വന്നിരുന്നു. മുരിങ്ങയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള മതിയായ തെളിവുകളുടെ അഭാവവും ചില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട അമിത ആരോഗ്യവാദങ്ങളും നിയന്ത്രണത്തിന് കാരണമായതായി അധികൃതർ വ്യക്തമാക്കിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version