പഠിക്കാൻ 3 ഭാഷകൾ നിർബന്ധം; ഈ ദിവസം മുതൽ പുതിയ നിയമം; യുഎഇ സിബിഎസ്ഇ സ്കൂളുകളിൽ വലിയ മാറ്റം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകളിൽ വലിയ പരിഷ്കാരങ്ങൾ വരുന്നു. വരും അധ്യയന വർഷം, അതായത് 2026 ജൂലൈ 1 മുതൽ ഒൻപതാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കിക്കൊണ്ട് സിബിഎസ്ഇ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഈ നിയമം ബാധകമാകുന്നത്. വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണമെങ്കിലും നിർബന്ധമായും ഇന്ത്യൻ മാതൃഭാഷകൾ ആയിരിക്കണമെന്നാണ് സിബിഎസ്ഇ സർക്കുലറിൽ വ്യക്തമാക്കുന്നത്.

ഈ പുതിയ പരിഷ്കാരത്തിൽ പ്രവാസി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്ന ചില ഇളവുകളും ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം ഭാഷയ്ക്ക് പ്രത്യേകമായി ബോർഡ് പരീക്ഷകൾ ഉണ്ടായിരിക്കില്ല എന്നതും, ഇതിന്റെ പൂർണ്ണ നിയന്ത്രണം സ്കൂളുകൾക്ക് തന്നെയായിരിക്കുമെന്നതും ഇതിൽ പ്രധാനമാണ്. വിദ്യാർത്ഥിയുടെ മൂന്നാം ഭാഷയിലെ പ്രകടനം സിബിഎസ്ഇ നൽകുന്ന ഫൈനൽ സർട്ടിഫിക്കറ്റിൽ ഗ്രേഡ് ആയി മാത്രമായിരിക്കും രേഖപ്പെടുത്തുക. കൂടാതെ, ഈ ഭാഷയിൽ മാർക്ക് കുറഞ്ഞു എന്ന കാരണത്താൽ ഒരു വിദ്യാർത്ഥിക്കും പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്നതിനുള്ള അവസരം നഷ്ടമാകില്ലെന്നും ബോർഡ് ഉറപ്പുനൽകുന്നുണ്ട്. പുതിയ പാഠപുസ്തകങ്ങൾ ലഭ്യമാകുന്നത് വരെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് താൽക്കാലികമായി ഏഴാം ക്ലാസിലെ പാഠപുസ്തകങ്ങൾ ഉപയോഗിച്ച് പഠനം നടത്താവുന്നതാണ്.

അതത് സംസ്ഥാനങ്ങളിലെ സാഹിത്യപരമായ ഉള്ളടക്കങ്ങൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകൾക്ക് അവിടുത്തെ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായി ഈ ഉള്ളടക്കത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അനുവാദമുണ്ട്.

പുതിയ നിയമം നടപ്പിലാക്കുമ്പോൾ സ്കൂളുകളിൽ യോഗ്യരായ ഭാഷാ അധ്യാപകരുടെ കുറവ് ഉണ്ടായേക്കാം എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഓൺലൈൻ ക്ലാസുകൾ വഴി മികച്ച അധ്യാപകരുടെ സേവനം ഉറപ്പാക്കാനും, വിരമിച്ച യോഗ്യരായ അധ്യാപകരെയും അതത് ഭാഷകളിൽ ബിരുദാനന്തര ബിരുദമുള്ളവരെയും താൽക്കാലികമായി നിയമിക്കാനും സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്തുള്ള സിബിഎസ്ഇ സ്കൂളുകൾ, പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങുന്ന വിദേശ വിദ്യാർത്ഥികൾ, പ്രത്യേക പരിഗണന വേണ്ട കുട്ടികൾ എന്നിവർക്കെല്ലാം ഈ മൂന്ന് ഭാഷാ പഠനത്തിൽ പ്രത്യേക ഇളവുകൾ ഉണ്ടായിരിക്കും.

ഗൾഫ് രാജ്യങ്ങളിൽ നിലവിൽ അറബിക് ഭാഷ ഉൾപ്പെടെയുള്ളവ നിർബന്ധമായി പഠിക്കേണ്ടതുണ്ട്. അതിനാൽ പുതിയ നിയമം വിദ്യാർത്ഥികളിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കാത്ത രീതിയിൽ എങ്ങനെ നടപ്പിലാക്കണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ സ്കൂളുകൾ വഴി രക്ഷിതാക്കളിലേക്ക് എത്തുന്നതായിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy