ദുബൈയിലെ ജീവിതം സുരക്ഷിതവും, സന്തോഷകരവും; 96% നിവാസികളും സംതൃപ്തർ

Dubai Marina skyline in the evening, which is called new Dubai.

ദുബൈയിലെ ജീവിത നിലവാരവും സാമൂഹിക ഐക്യവും വിലയിരുത്തുന്ന എട്ടാമത് സോഷ്യൽ സർവേയുടെ ഫലങ്ങൾ കുമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി പുറത്തുവിട്ടു. സർവേ പ്രകാരം ദുബൈയിൽ താമസിക്കുന്നവരിൽ 96.4 ശതമാനം പേരും നഗരത്തോട് ശക്തമായ അഭിമാനബോധം പുലർത്തുന്നതായി കണ്ടെത്തി. ‘ദുബൈ സോഷ്യൽ അജണ്ട 33’, ‘കുടുംബ വർഷം’ എന്നീ പദ്ധതികളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് നഗരത്തിന്റെ സ്ഥിരതയുള്ള വളർച്ചയും സാമൂഹിക ഏകോപനവും തെളിയിക്കുന്നു.

താമസിക്കാൻ ഏറ്റവും പ്രിയപ്പെട്ട നഗരമായി ദുബൈയെ 95 ശതമാനം പേർ തെരഞ്ഞെടുത്തിട്ടുണ്ട്. മതസ്വാതന്ത്ര്യവും സുരക്ഷിതമായ ജീവിതവുമാണ് ഇതിന് പ്രധാന കാരണം എന്ന് നിവാസികൾ വ്യക്തമാക്കുന്നു. ജീവിത സംതൃപ്തിയിൽ 10ൽ 8.72 എന്ന ഉയർന്ന സ്കോർ നേടിയ ദുബൈ, മുതിർന്ന പൗരന്മാരുടെ സന്തോഷ സൂചികയിൽ 86.8 ശതമാനവും കൈവരിച്ചു. കുടുംബ ബന്ധങ്ങളും സാമൂഹിക ഐക്യവും ശക്തം കുടുംബബന്ധങ്ങളെ പ്രതിനിധീകരിക്കുന്ന ഫാമിലി ബോണ്ട് ഇൻഡെക്സ് 95.3 ശതമാനമായി ഉയർന്നു. ആവശ്യ സമയങ്ങളിൽ സഹായിക്കാൻ ആളുകൾ ഉണ്ടെന്ന വിശ്വാസം 84 ശതമാനം പേർ പ്രകടിപ്പിച്ചു. സന്നദ്ധ സേവന രംഗത്തും ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്—വോളണ്ടിയർമാരുടെ ശതമാനം 8.4ൽ നിന്ന് 13.2 ആയി ഉയർന്നു.

മറ്റ് പ്രധാന കണ്ടെത്തലുകൾ

-സാമൂഹിക ഉൾപ്പെടുത്തൽ: 90 ശതമാനത്തിലധികം ആളുകൾ തങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്നും ആവശ്യമായ സേവനങ്ങളും വിദ്യാഭ്യാസവും ലഭ്യമാണെന്നും വ്യക്തമാക്കി.
-ഡിജിറ്റൽ വളർച്ച: 98.6 ശതമാനം വീടുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
-സാമ്പത്തിക പ്രവണത: ഇമാറാത്തികൾക്കിടയിൽ സംരംഭകത്വം വർധിച്ചു; ബിസിനസ് ആവശ്യങ്ങൾക്ക് ബാങ്ക് വായ്പ എടുക്കുന്നവരുടെ എണ്ണം 30.3 ശതമാനമായി.
-കമ്മ്യൂണിറ്റി സംസ്കാരം: മജാലിസ് പോലുള്ള സാമൂഹിക കൂട്ടായ്മകളെക്കുറിച്ചുള്ള ബോധവൽക്കരണം 92.6 ശതമാനമായി ഉയർന്നു.

ജനങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ കൃത്യമായി മനസ്സിലാക്കി ഫലപ്രദമായ നയങ്ങൾ രൂപപ്പെടുത്താൻ ഈ വിവരങ്ങൾ സഹായിക്കുമെന്ന് സിഡിഎ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് എസ്സ ബുഹുമൈദ് വ്യക്തമാക്കി. കൂടുതൽ സുതാര്യമായ വിലയിരുത്തലിനായി പ്രത്യേക ഇന്ററാക്ടീവ് ഡാഷ്‌ബോർഡും അതോറിറ്റി അവതരിപ്പിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy