പ്രവാസികളുടെ പ്രശ്നം നേരിട്ട് അറിയിക്കാൻ അവസരം; യുഎഇയിലെ ഈ എമിറേറ്റിൽ ഓപ്പൺ ഹൗസ് ഈ ദിവസം 


അബുദാബിയിലെ ഇന്ത്യൻ എംബസി ഏപ്രിൽ 29ന് ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിക്കുന്നു. എംബസി ഓഫ് ഇന്ത്യ അബുദാബി സംഘടിപ്പിക്കുന്ന ഈ പരിപാടി ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയാണ് നടക്കുക.  

അബുദാബി എമിറേറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം. തൊഴിൽ പ്രശ്നങ്ങൾ, കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയ വിഷയങ്ങൾ നേരിട്ട് എംബസി അധികൃതരോട് അവതരിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കാം.  

എന്നാൽ പാസ്‌പോർട്ട് പുതുക്കൽ, രേഖകളുടെ വിതരണം, അറ്റസ്റ്റേഷൻ പോലുള്ള സാധാരണ സേവനങ്ങൾ ഓപ്പൺ ഹൗസിൽ ലഭ്യമാകില്ലെന്ന് എംബസി വ്യക്തമാക്കി.  പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ നേരിട്ട് അധികൃതരിലേക്ക് എത്തിക്കാനുള്ള ഒരു പ്രധാന വേദിയായിരിക്കും ഈ ഓപ്പൺ ഹൗസ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version