
അബുദാബിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ പുതിയ നിയന്ത്രണങ്ങൾ. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കും ഏജന്റുമാർക്കും ലൈസൻസ് നിർബന്ധമാക്കിയതായി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട് അറിയിച്ചു. അനധികൃതമായി ഇടപാടുകൾ നടത്തുന്നവർക്കെതിരെ വൻ പിഴ ഉൾപ്പെടെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ സുതാര്യത വർധിപ്പിക്കുകയും തർക്കങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ ലക്ഷ്യം. നിക്ഷേപകർ നൽകുന്ന പണം കൃത്യമായി നിശ്ചിത പദ്ധതികളിൽ വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എസ്ക്രോ അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകൾ കൂടുതൽ കർശനമാക്കും. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ പണം നിക്ഷേപിക്കുന്നവർക്കുള്ള സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഈ നടപടി.
ഇതോടൊപ്പം റിയൽ എസ്റ്റേറ്റ് കരാറുകൾ സർക്കാർ പോർട്ടലുകൾ വഴി ഡിജിറ്റലായി രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കി. ഇത് വാടകക്കാരുടെയും ഉടമകളുടെയും അവകാശങ്ങൾ കൂടുതൽ ശക്തമായി സംരക്ഷിക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങൾ നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട അധികൃതരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയാനാണ് ഈ നടപടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ശ്രദ്ധിക്കുക; യുഎഇയിൽ ജിപിഎസ് തകരാറുകൾ? നിങ്ങളുടെ ഗൂഗിൾ മാപ്സും വെയ്സും തെറ്റായ ലൊക്കേഷനുകൾ കാണിച്ചേക്കാം
യുഎഇയിലുടനീളമുള്ള നിരവധി ഡ്രൈവർമാരും താമസക്കാരും ഗൂഗിൾ മാപ്സ്, വേസ് തുടങ്ങിയ നാവിഗേഷൻ ആപ്പുകളിൽ സമീപകാലത്ത് കൃത്യതക്കുറവ് അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ചില ഉപയോക്താക്കൾ അവരുടെ മൊബൈൽ ഫോണുകളിൽ കാണുന്ന ലൊക്കേഷൻ യഥാർത്ഥ സ്ഥാനത്തുനിന്ന് ഏറെ അകലെയാണെന്ന് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ പ്രശ്നം സംബന്ധിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലും ഓൺലൈൻ ഫോറങ്ങളിലുമായി ചർച്ച ചെയ്യുകയും ചെയ്തു. വിദഗ്ധർ പറയുന്നത്, ഉപഗ്രഹ സിഗ്നലുകളെ ബാധിക്കുന്ന ചില സാങ്കേതിക കാരണങ്ങളാൽ ഇത്തരം തടസ്സങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാമെന്നാണ്. പ്രത്യേകിച്ച് സംഘർഷാവസ്ഥകളിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജിപിഎസ് സിഗ്നലുകളിൽ താൽക്കാലിക ഇടപെടലുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ലാബിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മേധാവി മുഹമ്മദ് ഹനീഫ് വിശദീകരിച്ചു. സെൻസിറ്റീവ് സ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികാരികൾ ചിലപ്പോൾ പ്രത്യേക സാങ്കേതിക നടപടികൾ സ്വീകരിക്കാറുണ്ടെന്നും ഇതിന്റെ ഭാഗമായി ജിപിഎസ് സിഗ്നലുകൾക്ക് താൽക്കാലിക തടസ്സങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലമായി ഗൂഗിൾ മാപ്സ് പോലുള്ള നാവിഗേഷൻ ആപ്പുകളിൽ തെറ്റായ ലൊക്കേഷനുകളോ അസാധാരണമായ റൂട്ടുകളോ കാണാൻ സാധ്യതയുണ്ട്.
സുരക്ഷാ ഏജൻസികൾ ഉപയോഗിക്കുന്ന ജിപിഎസ് ജാമിംഗ്, ജിപിഎസ് സ്പൂഫിംഗ് പോലുള്ള സാങ്കേതിക വിദ്യകളും ഇതിന് കാരണമാകാം. ജിപിഎസ് ജാമിംഗ് സിഗ്നലുകൾ തടയുന്നതും, ജിപിഎസ് സ്പൂഫിംഗ് ഉപകരണങ്ങളിലേക്ക് തെറ്റായ സിഗ്നലുകൾ അയയ്ക്കുന്നതുമാണ്. സിവിലിയൻ നാവിഗേഷൻ ആപ്പുകൾ ഒരേ ഉപഗ്രഹ സിഗ്നലുകളെ ആശ്രയിക്കുന്നതിനാൽ ഇത്തരം നടപടികൾ അവയുടെ കൃത്യതയെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു. എങ്കിലും മിക്ക സാഹചര്യങ്ങളിലും ഉപഗ്രഹ സിഗ്നലുകൾ വീണ്ടും സ്ഥിരത കൈവരിക്കുന്നതോടെ നാവിഗേഷൻ സംവിധാനങ്ങൾ സ്വാഭാവികമായി ശരിയായ നിലയിലേക്ക് മടങ്ങുമെന്നും വിദഗ്ധർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt