
പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം ശക്തമായി തുടരുമ്പോൾ ആക്രമണങ്ങൾ ഒരു മാസം പിന്നിട്ടു. ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ പുലർച്ചെ മുതൽ രാത്രി വൈകുവോളം ഇടവേളകളോടെ ഗൾഫ് രാജ്യങ്ങളിലേക്കു ആക്രമണം നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ യുഎഇയിലും ബഹ്റൈനിലുമുള്ള അലൂമിനിയം ഉൽപാദന കമ്പനികൾക്ക് നാശനഷ്ടമുണ്ടായി. ബഹ്റൈനിലെ അലുമിനിയം ബഹ്റൈൻ കമ്പനിക്കു (ആൽബ) നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ലോകത്തിലെ ഏറ്റവും വലിയ അലൂമിനിയം ഉൽപാദകരിൽ ഒന്നാണ് ഈ സ്ഥാപനം.
അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോണിലെ (കെസാദ്) മേഖലയിലുള്ള എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം കമ്പനിയുടെ സംവിധാനങ്ങൾക്കും ആക്രമണത്തിൽ നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. പരുക്കേറ്റവർ കമ്പനിയിലെ ജീവനക്കാരാണെന്നും യഥാർത്ഥ നഷ്ടം വിലയിരുത്തിവരുകയാണെന്നും കമ്പനി വ്യക്തമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബഹ്റൈൻ ഇന്നലെ മുതൽ വൈകുന്നേരം 6 മുതൽ പുലർച്ചെ 4 വരെ കപ്പൽ–ബോട്ട് യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി. കടൽ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് അനിശ്ചിതകാലത്തേക്കുള്ള ഈ നിയന്ത്രണം. അതേസമയം യുഎഇയെ ലക്ഷ്യമിട്ട് ഇന്നലെ 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും വിക്ഷേപിച്ചതായി റിപ്പോർട്ടുണ്ട്. ഈ ആക്രമണങ്ങളിൽ പരുക്കേറ്റവരുടെ ആകെ എണ്ണം 178 ആയി. ബഹ്റൈനിൽ 6 ഡ്രോണുകൾ കൂടി ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷ സാഹചര്യത്തെ തുടർന്ന് കുവൈറ്റ് യൂണിവേഴ്സിറ്റി അക്കാദമിക് എബിലിറ്റീസ് ടെസ്റ്റുകൾ മാറ്റിവെച്ചതായി സർവകലാശാല അറിയിച്ചു. ഇതിനിടെ സലാല തുറമുഖത്ത് നടന്ന വ്യോമാക്രമണത്തെ കുറിച്ച് Oman അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും സംഭവത്തിൽ ഒരു ക്രെയിൻ തകർന്നതോടൊപ്പം ഒരാൾക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. ആദ്യം ഇറാൻ ആക്രമണമെന്നാണ് കരുതിയിരുന്നെങ്കിലും പിന്നീട് ഒമാൻ ആ നിലപാട് തിരുത്തി. അതേസമയം ദോഹ ആസ്ഥാനമായ അൽ അറബി ടിവിയുടെ ടെഹ്റാൻ ഓഫിസിനു നേരെ ഇസ്രായേൽ –അമേരിക്കൻ സേന നടത്തിയതായി ആരോപിക്കപ്പെടുന്ന വ്യോമാക്രമണത്തിൽ ശക്തമായി പ്രതിഷേധിച്ചു. വാണിജ്യ സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt