യാത്രക്കാർ ശ്രദ്ധിക്കുക; ഷെഡ്യൂൾഡ്– നോൺ ഷെഡ്യൂൾഡ് സർവീസുമായി വിമാന കമ്പനികൾ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യാർത്ഥം ഇന്ന് 48 വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു. നിശ്ചയിച്ച പ്രകാരമുള്ള ഷെഡ്യൂൾഡ് വിമാനങ്ങൾക്ക് പുറമെ യുഎഇയിലേക്കും സൗദിയിലേക്കുമായി 30 പ്രത്യേക വിമാനങ്ങളും (നോൺ ഷെഡ്യൂൾഡ്) സർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ലോട്ടുകളുടെ ലഭ്യത അനുസരിച്ചായിരിക്കും ഈ പ്രത്യേക സർവീസുകൾ പ്രവർത്തിക്കുക. ജിദ്ദയിലേക്ക് ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് 16 വിമാനങ്ങൾ സർവീസ് നടത്തും. മസ്കറ്റിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ആറ് ഷെഡ്യൂൾഡ് സർവീസുകളും ഡൽഹിയിൽ നിന്ന് റിയാദിലേക്ക് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളും ഇന്ന് പറക്കും.

അതേസമയം സുരക്ഷാ കാരണങ്ങളാൽ ദോഹ, കുവൈത്ത്, ബഹ്‌റൈൻ, ദമാം, ടെൽ അവീവ്, സലാല എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളെ ഈ സാഹചര്യം ബാധിച്ചിട്ടില്ല. സർവീസുകൾ റദ്ദാക്കിയ റൂട്ടുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക തുക നൽകാതെ തന്നെ യാത്ര മറ്റൊരു തീയതിയിലേക്ക് മാറ്റാനോ അല്ലെങ്കിൽ മുഴുവൻ തുകയും റീഫണ്ട് വാങ്ങാനോ സാധിക്കും. യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് മറ്റൊരു സെക്ടറിലേക്ക് ടിക്കറ്റ് മാറ്റാനുള്ള സൗകര്യവും എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് എയർലൈനുകൾ യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ പ്രവാസി മലയാളിയുടെ അസ്വാഭാവിക മരണം: 23 ദിവസത്തെ കാത്തിരിപ്പിന് വിട, യാത്രാമൊഴി

ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച കാസർകോട് തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രൻ (50)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ ആവശ്യമായ നിയമനടപടികളും സാങ്കേതിക നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടി വന്നതും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം മൂലമുള്ള അനിശ്ചിതത്വവും കാരണം മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്ന ആശങ്കയിൽ ആയിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. മൃതദേഹം വിട്ടുകിട്ടുന്നതിനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകൾ ഇടപെട്ടിരുന്നു. അവരുടെ ശ്രമഫലമായി ഇന്ന് പുലർച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തുമെന്ന വിവരം കഴിഞ്ഞ രാത്രി വീട്ടുകാർക്ക് ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

മൃതദേഹം സമയത്ത് എത്തിച്ചാൽ തെക്കേക്കരയിലെ വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം ഉച്ചയ്ക്ക് 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് തെക്കേക്കര പ്രാദേശിക സമിതി പ്രവർത്തകർ അറിയിച്ചു. യുഎഇയിൽ കഴിഞ്ഞ 15 വർഷത്തിലേറെയായി ഒരു പലചരക്ക് കടയിൽ ജോലി ചെയ്തുവരികയായിരുന്നു വിജയചന്ദ്രൻ. അവധി കഴിഞ്ഞ് എട്ട് മാസം മുൻപാണ് അദ്ദേഹം വീണ്ടും ഷാർജയിലേക്ക് തിരിച്ചുപോയത്. പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ. ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ, രണ്ടാം ക്ലാസ്). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy