കുറഞ്ഞ വിലയ്ക്ക് ആഡംബര വാച്ച്; വൻ തുക തട്ടിയ സഹോദരങ്ങൾക്ക് കോടതിയുടെ എട്ടിന്റെ പണി

ആഡംബര വാച്ച് കുറഞ്ഞ വിലയ്ക്ക് വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സഹോദരങ്ങൾക്ക് പിടിവീണു. തട്ടിയെടുത്ത 73,000 ദിർഹം പരാതിക്കാരന് തിരികെ നൽകാൻ അൽഐൻ സിവിൽ കൊമേഴ്‌സ്യൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. സോഷ്യൽ മീഡിയ വഴിയോ മറ്റോ ഉള്ള ആകർഷകമായ പരസ്യങ്ങളിൽ വീണുപോകുന്നവർക്ക് ഇതൊരു വലിയ മുന്നറിയിപ്പാണ്.

വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വാച്ച് നൽകാമെന്ന പരസ്യം കണ്ടാണ് യുവാവ് പ്രതികളെ ബന്ധപ്പെട്ടത്. 73,000 ദിർഹമിന് വാച്ച് നൽകാമെന്ന് പ്രതികളായ സഹോദരങ്ങൾ ഉറപ്പുനൽകിയതോടെ യുവാവ് ആ തുക പ്രതികളിലൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. എന്നാൽ പണം കൈപ്പറ്റിയ ശേഷം വാച്ച് നൽകാതെ പ്രതികൾ യുവാവിനെ വഞ്ചിക്കുകയായിരുന്നു. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവാവ് ഉടൻ തന്നെ നിയമസഹായം തേടി കോടതിയെ സമീപിച്ചു.

തട്ടിയെടുത്ത തുകയ്ക്ക് പുറമെ നഷ്ടപരിഹാരമായി 27,000 ദിർഹവും കോടതിച്ചെലവും പ്രതികളിൽ നിന്ന് ഈടാക്കി നൽകണമെന്ന് യുവാവ് കോടതിയിൽ ആവശ്യപ്പെട്ടു. കേസ് വിശദമായി പരിശോധിച്ച കോടതി, യുവാവിന്റെ പണം തട്ടിയെടുത്തുവെന്ന് ബോധ്യപ്പെട്ടതോടെ അത് ഉടനടി തിരികെ നൽകാൻ ഉത്തരവിടുകയായിരുന്നു. സാമ്പത്തിക ഇടപാടുകളിൽ കൃത്യമായ രേഖകളും വിശ്വാസ്യതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വിധി അടിവരയിടുന്നത്.

ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. വിശ്വസനീയമല്ലാത്ത സ്രോതസ്സുകൾ വഴി വലിയ തുകകൾ കൈമാറുന്നത് അപകടകരമാണെന്നും ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ പോലീസിനെയോ കോടതിയെപ്പോ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. വഞ്ചന നടത്തുന്നവർക്ക് നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന ശക്തമായ സനദേശമാണ് അൽഐൻ കോടതിയുടെ ഈ വിധി നൽകുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy