യുഎഇയിൽ വിസ, പാസ്‌പോർട്ട് സേവനങ്ങൾക്ക് നിയന്ത്രണം; ബിഎൽഎസ് ഇന്റർനാഷണൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ദുബായ് (2026 മാർച്ച് 3): പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിസ, പാസ്‌പോർട്ട് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിമാന സർവീസുകൾ തടസ്സപ്പെട്ടതും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതും കാരണം അപ്പോയിന്റ്‌മെന്റുകളിലും വിസ പ്രോസസിങ്ങിലും സമയമാറ്റം വരാൻ സാധ്യതയുണ്ടെന്ന് ബിഎൽഎസ് ഇന്റർനാഷണൽ (BLS International) അറിയിച്ചു. അബുദാബിയെയും റാസൽഖൈമയെയും ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ജിസിസി രാജ്യങ്ങൾ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കം.

ബിഎൽഎസ് സെന്ററുകളിലേക്ക് പോകുന്നതിന് മുൻപ് അപ്പോയിന്റ്‌മെന്റ് സമയത്തിൽ മാറ്റമുണ്ടോ എന്ന് ഔദ്യോഗിക പോർട്ടൽ വഴിയോ ഇമെയിൽ വഴിയോ അപേക്ഷകർ ഉറപ്പുവരുത്തണം. വിസ പ്രോസസിങ്ങിനും പാസ്‌പോർട്ട് സേവനങ്ങൾക്കും സാധാരണയേക്കാൾ കൂടുതൽ സമയം എടുത്തേക്കാം എന്നതിനാൽ യാത്ര പ്ലാൻ ചെയ്യുന്നവർ ഇത് മുൻകൂട്ടി കാണണം. സഹായത്തിനായി അബുദാബിയിലെ അപേക്ഷകർക്ക് 04 3875667 എന്ന നമ്പരിലും ദുബായിലുള്ളവർക്ക് 04 387 5777 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

ബഹ്‌റൈനിലെ ഇന്ത്യൻ വിസ-പാസ്‌പോർട്ട് സേവന കേന്ദ്രം (ICAC) നിലവിൽ താൽക്കാലികമായി അടച്ചിരിക്കുകയാണ്. യുഎഇയിലെ കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെയും അപേക്ഷകരുടെയും സുരക്ഷ കണക്കിലെടുത്ത് കർശന ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy