പുറപ്പെടേണ്ട സമയത്തിനും മുന്‍പെ പറന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. നാലര മണിക്കൂര്‍ മുന്നേയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പുറപ്പെട്ടത്. വിമാനം പുറപ്പെട്ടത് അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വിമാനക്കമ്പനിയുടെ കൗണ്ടറിന് മുന്പില് ബഹളമുണ്ടാക്കി. രാത്രി 8.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് 9935 കരിപ്പൂർ- ബെംഗളൂരു വിമാനമാണ് ചൊവ്വാഴ്ച്ച വൈകീട്ട് നാലുമണിക്ക് പുറപ്പെട്ടത്. വിമാനത്തിന്റെ സമയം മാറ്റിയ കാര്യം യാത്രക്കാരെ ഇ-മെയില്‍ വഴി അറിയിച്ചിരുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വിമാനക്കമ്പനിയുടെ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഇ-മെയില്‍ വഴി അറിയിപ്പ് ലഭിച്ചത്. മറ്റ് ആപ്പുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വിമാനം നേരത്തെ പുറപ്പെടുന്ന വിവരം അറിയാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഒരുപറ്റം യുവാക്കളുടെ യാത്ര മുടങ്ങിയത്. ഇവരുടെ ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Home
Uncategorized
‘ഞങ്ങൾ നേരത്തെ പുറപ്പെട്ടു, നിങ്ങൾ പിന്നാലെ പോരെ’ നാലര മണിക്കൂര്‍ മുന്‍പെ പുറപ്പെട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്; സമയം മാറിയത് അറിയാതെ യാത്രക്കാര്‍
Related Posts
160 യാത്രക്കാരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം